കോട്ടയം: കാഞ്ഞിരപ്പള്ളി ഡോ.നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ.തോമസ് അർഹനായി. പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, റവ.ഡോ.നിരപ്പേൽ ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 15001 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. 11 ന് പകൽ മൂന്നിന് റാന്നി മാർത്തോമ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മെഗാ എഡ്യു കാർണ്ിവൽ സമ്മേളനത്തിൽ കോളേജ് ചെയർമാൻ ബെന്നി തോമസ് പുരസ്കാരം സമ്മാനിക്കും. 2024- 2025 കാലഘട്ടത്തിൽ സാമൂഹിക പ്രതിബന്ധതയിൽ ഊന്നിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. യോഗത്തിൽ മുൻ റാന്നി എം.എൽ.എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
Advertisements


