കണ്ണൂർ കോർപ്പറേഷൻ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ തീപിടിച്ചതിനു പിന്നാലെ കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം : തീയണക്കൽ തുടരുന്നു

കാഞ്ഞങ്ങാട്: കണ്ണൂർ കോർപ്പറേഷന്റെ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ തീപിടിച്ചതിനു പിന്നാലെ കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം.  കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിൽ മാലിന്യ കൂമ്പാരത്തിനാണ്  തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Advertisements

നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ വൻ തീ പിടിത്തം ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു.

Hot Topics

Related Articles