വീട്ടിലെ ചെടികൾക്കിടയിൽ ‘ചിരട്ടയിൽ കഞ്ചാവ്’ വളർത്തി ; ഇടുക്കിയിൽ യുവാവ് പിടിയിൽ

ഇടുക്കി: വീട്ടിലെ ചെടികൾക്കിടയിൽ ചിരട്ടയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ ഓലിക്കരോട്ട് പ്രവീണിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് പൊതികളായി സൂക്ഷിച്ചിരുന്ന 9 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

Advertisements

ഇടുക്കി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രവീൺ പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിൽ ഉൾപ്പടെ കഞ്ചാവ് വിൽപ്പന നടത്തുന്നയാളാണ് പ്രവീൺ. 2019-ലും 2022-ലും ഇയാൾ സമാന കേസുകളിൽ പിടിയിലായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് ശേഷം ഇടുക്കി ഡാൻസാഫ് ടീം പ്രവീണിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles