പൊള്ളലേറ്റ് ഏക മകൾ മരിച്ചിട്ട് മൂന്ന് മാസം ; പരാതിയിൽ അനങ്ങാപാറ നയവുമായി പോലീസ് ; ആത്മഹത്യാ ഭീഷണി മുഴക്കി അമ്മ

കാഞ്ഞിരപ്പള്ളി : ഏകമകളുടെ മരണം സംബന്ധിച്ച പരാതിയിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കുഞ്ഞിന്റെ അമ്മ ആശുപത്രിക്കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. കാഞ്ഞിരപ്പള്ളി പാലമ്പ്ര പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയ മാത്യുവിന്റെയും ഏകമകൾ ഒന്നര വയസ്സുള്ള സെറ മരിയ പ്രിൻസാണു സോണി ആശുപത്രിയിൽ സെപ്റ്റംബർ 28നു മരിച്ചത്. സെപ്റ്റംബർ 12നു രാവിലെ പാൽപാത്രം മറിഞ്ഞ് തിളച്ച പാൽ ദേഹത്തു വീണാണു കുഞ്ഞിനു പൊള്ളലേറ്റിരുന്നു. ചികിത്സയ്ക്കിടെ 16–ാം ദിവസമായിരുന്നു മരണം.

Advertisements

ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സപ്പിഴവും മൂലമാണു കുഞ്ഞു മരിച്ചതെന്ന് ആരോപിച്ച് പ്രിൻസും ദിയയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇത്ര നാളായിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന പരാതിയുമായി ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ആശുപത്രിക്കെട്ടിടത്തിന്റെ മൂന്നാംനിലയിൽ കയറിയ ദിയ ജീവനൊടുക്കുമെന്നു ഭീഷണിപ്പെടുത്തി. പൊലീസും അഗ്നിരക്ഷാസേനയുമെത്തി അനുനയിപ്പിച്ച് ഇവരെ താഴെയിറക്കി. തുടർന്നും ദിയ ആശുപത്രിക്കു മുന്നിലിരുന്നു കുറെ നേരം പ്രതിഷേധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് മെഡിക്കൽ ബോർഡിനു സമർപ്പിച്ചിട്ടുണ്ടെന്നും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം തുടർനടപടികളെന്നും എരുമേലി പൊലീസ് അറിയിച്ചു.കുഞ്ഞിന്റെ മരണം അണുബാധ മൂലം ആരോഗ്യനില വഷളായാണു സംഭവിച്ചതെന്നു സോണി ആശുപത്രി അധികൃതർ അറിയിച്ചു.

ചികിത്സപ്പിഴവോ അനാസ്ഥയോ സംഭവിച്ചിട്ടില്ല. ഡോക്ടർമാർ, ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ ആശുപത്രി ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നും അന്വേഷണം നിയമപരമായി നടക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Hot Topics

Related Articles