കാഞ്ഞിരപ്പള്ളിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ ജോർജ് കുര്യൻ; മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ നിർദേശം നൽകി ബിജെപി നേതൃത്വം 

കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിയമസഭയിലേക്ക് മത്സരിച്ചേക്കും. കാഞ്ഞിരപ്പള്ളിയിൽ ആവും അദ്ദേഹം ജനവിധി തേടുന്നത്.  മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം ജോർജ് കുര്യനു നിർദേശം നൽകി.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ ബിജെപിക്ക് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിഞ്ഞിരുന്നു.  മുൻ കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനമായിരുന്നു ബിജെപി സ്‌ഥാനാർഥി. കുര്യനെ ബിജെപി വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തെ നിയമസഭയിൽ മത്സരിപ്പിക്കുമെന്ന പ്രചാരണം സജീവമാകുന്നത്.

Advertisements

Hot Topics

Related Articles