യാത്രക്കാർക്ക് ദുരിത യാത്ര വിതച്ച് കരിനിലം-കുഴിമാവ് റോഡ്; നാളികേരം ഉടച്ച് പ്രതിഷേധത്തിന് തുടക്കം കുറിക്കാൻ നാട്ടുകാർ 

യാത്രക്കാർക്ക് ദുരിത യാത്ര സമ്മാനിച്ച് കരിനിലം-കുഴിമാവ് റോഡ്. വർഷങ്ങൾക്ക് മുൻപ് റോഡ് നവീകരണത്തിന് ഫണ്ട് അനുവധിച്ചിട്ടും നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ പോലും ആരംഭിച്ചിട്ടിലെന്ന് നാട്ടുകാർ. മുണ്ടക്കയത്തുനിന്നു കുഴിമാവിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാവുന്ന റോഡാണ് കരിനിലം പശ്ചിമ കുഴിമാവ് റോഡ്.ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് രാഷ്‌ട്രീയ വാഗ്വാദങ്ങള്‍ക്കും വഴിവച്ച ശബരിമലപാത കൂടിയായ കരിനിലം-പശ്ചിമ-കുഴിമാവ് റോഡ് യാത്ര യോഗ്യമാകാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാർ ഒന്നിച്ചുകൂടുകയും റോഡ് സംരക്ഷണ സമിതി രൂപീകരിച്ച്‌ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തത്.റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും – പരാതികളും കൊടുത്ത് നാട്ടുകാര്‍ മടുത്തു. ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിലേക്ക് നാട്ടുകാര്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് മുഴുവന്‍ ജനങ്ങളും പങ്കെടുത്ത് നാളികേരം ഉടച്ച് പ്രതിഷേധത്തിന് തുടക്കം കുറിക്കും.കരിനിലം മുതൽ പശ്ചിമ കൊട്ടാരംകട വരെയുള്ള 10 കിലോമീറ്റർ റോഡാണ് തകർന്നു ശോചനീയാവസ്ഥയിലായിരിക്കുന്നത്.തകർന്ന റോഡിലൂടെ സർവീസ് നടത്തുന്നതുമൂലം വാഹനങ്ങൾക്കു കേടുപാട് സംഭവിക്കുന്നതുംപതിവ് സംഭവമാണ്. ഇതോടെ മേഖലയിലേക്കുള്ള പൊതുഗതാഗതം കുറഞ്ഞു. ടാക്സി വാഹനങ്ങളെയാണു പലരും ആശ്രയിക്കുന്നത്. ഇതിനായി വൻ തുക തന്നെ മുടക്കേണ്ട ഗതികേടിലാണു നാട്ടുകാർ. പശ്ചിമ, കൊട്ടാരംകട അടക്കമുള്ള മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമാണ് ഈ റോഡ്.

Advertisements

Hot Topics

Related Articles