കർഷക കോൺഗ്രസ് നേതാവായിരുന്ന ലാൽ കൽപ്പകവാടിയുടെ കുടുംബത്തോട് ക്രൂരത

കോഴിക്കോട്: കർഷക കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ് പ്രസിഡണ്ടും, ഹോർട്ടി കോർപ് ചെയർമാനുമായിരുന്ന ലാൽ വർഗീസ് കല്പക വാടിയുടെ അനുസ്മരണം ഈ വരുന്ന ഇരുപതാം തീയതി ആലപ്പുഴയിൽ വച്ച് നടത്തുവാൻ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജൂഷ് മാത്യു തീരുമാനിച്ചു. ആ തീരുമാനം അദ്ദേഹത്തിന്റെ മാത്രമായിരുന്നതായി കർഷക കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു.

Advertisements

ലാൽ വർഗീസിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും, തിരുവനന്തപുരത്ത് 29 – തീയതി പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ്. ഈ പരിപാടി നടത്തുന്നത് അറിഞ്ഞിട്ട്, ലാൽ കല്പക വാടിയുടെ കുടുംബാംഗങ്ങളോടു പോലും പറയാതെ , കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട്, ലാൽ വർഗീസിന്റെ ഭാര്യയോട് അപമര്യാദയായി സംസാരിച്ചുകൊണ്ട് , ലാൽ വർഗീസിന്റെ കുടുംബത്തിലുള്ള ഒരാളോട് പോലും പറയാതെ ആലപ്പുഴയിൽ പരിപാടി സംഘടിപ്പിക്കുകയാണെന്നാണ് ആരോപണം . ഇതെല്ലാം സംഘടിപ്പിക്കുന്നത് കെ സി വേണുഗോപാൽ പറഞ്ഞിട്ടാണെന്നാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ നാളുകളിൽ നാടത്തിയ സാമ്പത്തിക ക്രമക്കേടുകളും മായ്ച്ചു കളയുന്നതിനു വേണ്ടിയിട്ടാണ് ഇത്തരത്തിൽ ഒരു പരിപാടി മാജിഷ് മാത്യു സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകൾ പണിയെടുത്ത ലാൽ വർഗീസ് കല്പകവാടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നീതി കാണിക്കാത്ത കർഷക കോൺഗ്രസിന്റെ നിലവിലെ സംസ്ഥാന പ്രസിഡന്റ് ആലപ്പുഴയിലെ പരിപാടി മാറ്റിവെക്കണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു

Hot Topics

Related Articles