കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ  എത്തി;  ഉറ്റവർ ഉപേക്ഷിച്ചവർക്ക് തുണയായി സുമനസ്സുകൾ 

എടത്വ : ഇക്കുറിയും ക്രിസ്തുമസ് ദിനത്തിൽ സ്നേഹ വിരുന്ന് ഒരുക്കുവാൻ ”നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മ ” എത്തി.ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം ചെലവഴിക്കുന്നതിന് സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലാണ് ഒത്തു കൂടിയത്.

Advertisements

പൊതു  പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള  സംഘമാണ്  ‘ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ ‘ സഹകരണത്തോടെ സാനിറ്റോറിയത്തിൽ   ‘നന്മയുടെ സ്നേഹക്കൂട് ‘ സംഗമം ക്രിസ്തുമസ് ദിനത്തിൽ നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 30 വർഷത്തിലധികമായി നൂറനാട് ലെപ്രസി സാനറ്റോറിയം സന്ദർശിച്ച് വിവിധ സംഘടനകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയാണ്.2003 മുതൽ മുടക്കം കൂടാതെ ഇവിടെ ക്രിസ്തുമസ് പുതുവത്സര സംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് ഉൾപെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ കൂട്ടായ്മ മതസൗഹാർദ്ധത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃക കൂടിയാണ്.കോവിഡ്  മഹാമാരി കാലം ഒഴികെ  ബാക്കിയുള്ള ക്രിസ്തുമസ് ദിനത്തിൽ 2003 മുതൽ തുടർച്ചയായി  ഇവിടെ സന്ദര്‍ശിച്ച് സ്നേഹ വിരുന്ന് ഒരുക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു.

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ. ഫാദര്‍  മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. നിരണം ഗ്രാമ പഞ്ചായത്ത്  അംഗം അജോയി കെ വർഗ്ഗീസ് ക്രിസ്തുമസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്തു.ശിശുക്ഷേമ സമിതി ജില്ലാ കൗൺസിൽ അംഗം മീര സാഹിബ്  ക്രിസ്തുമസ് സന്ദേശം നല്കി. സാനിറ്റോറിയത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം  പാചകം  ചെയ്യുന്ന അടുക്കളയിലെ ഇടിഞ്ഞ്  പൊളിഞ്ഞ  പാചക അടുപ്പ് നന്നാക്കുന്നതിന് ഉള്ള   തുക സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഡി. പത്മജദേവി  അധികൃതര്‍ക്ക് കൈമാറി.പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനും കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡന്റുമായ  കുടശ്ശനാട് മുരളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  നിർവഹിച്ചു. 120   തവണ രക്തം ദാനം ചെയ്ത ഫസീല ബീഗത്തെയും മറ്റ്  ആരോഗ്യ പ്രവർത്തകരെയും ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ  വി. പ്രശാന്ത്, കെഎൽഡിബി  റിട്ട. ജൂണിയർ സൂപ്രണ്ട്  തങ്കമണി വിജയൻ  എന്നിവർ ചേർന്ന് ആദരിച്ചു. മെഡിക്കല്‍  ഓഫീസർ  ഡോ. വിശ്വനാഥ് , മദീന ബീവി,  ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജ് എൻഎസ്എസ്  മുൻ  പ്രോഗ്രാം ഓഫിസർ സി.ജി ശാലിനി,കോർഡിനേറ്റർ അഭിരാമി എസ്, പ്രോഗ്രാം  കൺവീനർമാരായ ജി. കൃഷ്ണൻകുട്ടി നായർ,  സുധീർ കൈതവന, വി.സി.വർഗ്ഗീസ്, മണിയമ്മ, സുമംഗല ,  എന്നിവർ പ്രസംഗിച്ചു.തുടർന്ന് സ്നേഹ വിരുന്നും സംഘടിപ്പിച്ചു.

Hot Topics

Related Articles