കാസർഗോഡ്: മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ് അഞ്ജുശ്രീ പാർവ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടിൽവെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.
അഞ്ജുശ്രീ പാർവതിയുടെ നിലമോശമായിരുന്നു. തുടർന്ന് കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബം മേൽപ്പറമ്പ് പോലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഭക്ഷ്യവിഷബാധയേത്തുടർന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ ജീവൻ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കോട്ടയം സംക്രാന്തിയിൽ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിൽ നിന്ന് വരുത്തിച്ച അൽഫാം കഴിച്ച് നഴ്സായ രശ്മി മരണപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു.
ദേശീയപാതയിൽ അടുക്കത്ത് വയലിൽ അൽ റൊമാൻസി എന്ന കടയിൽ നിന്നാണ് അഞ്ജുശ്രീ കുഴിമന്തി ഓർഡർ ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോർജ് സംഭവത്തിൽ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.