കാസർഗോഡ് : കർണാടക സ്വദേശി ലോകപ്പയാണ് സ്നേഹ സന്ദേശവുമായി ഹരിദ്വാറിൽ നിന്ന് കാൽനടയായി യാത്ര പുറപ്പെട്ടിരിക്കുന്നത്.
നാനാത്വത്തിൽ ഏകത്വമുള്ള ദൈവത്തിന്റെ നാടാണ് ഭാരതം എന്നു പറയുന്ന 38 കാരനായ ലോകപ്പ ദേശീയ പതാകയേന്തിയും സ്നേഹ സന്ദേശം കുറിച്ച പ്ലക്കാർഡ് പ്രദർശിപ്പിച്ചുമാണ്
തൻ്റെ യാത്ര തുടരുന്നത്.ഗോവർധൻ, മധുര, ഷിർദ്ദി , ആളന്തി, വഴി ഈ ഭക്തൻ കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകൽ മുഴുവൻ നഗ്നപാദനായി ചുട്ടുപൊള്ളുന്ന വെയിലേറ്റാണ് യാത്ര.ആരാധനാലയങ്ങളിൽ അന്തിയുറക്കം.ഹോട്ടലുകളിൽ നിന്ന് സസ്യാഹാരം.മകര വിളക്കിന് ഈ ഭക്തന്റെ ദേശസ്നേഹ യാത്ര ശബരിമലയിൽ സമാപിക്കും.കർണ്ണാടക ബൽഗാം സ്വദേശിയാണ് 38 കാര
നായ ലോകപ്പ. ഹോംഗാർഡ് .ബി.എഡ്. ബിരുദധാരി.