കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം: മാനേജ്മെന്റ് തല അന്വേഷണത്തിനായി 3 അംഗ സമിതി; കേരളാ സര്‍വകലാശാല പൊലീസിന് ഇന്ന് പരാതി നൽകും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം കോളേജ് മാനേജ്‌മെന്‍റ്  അന്വേഷിക്കും. ഇതിനായി കോളേജ് മാനേജർ അടക്കം 3 അംഗ സമിതിയെ വെച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിഎസ്ഐ സഭ  മാനേജ്‌മെന്‍റ് വ്യക്തമാക്കി.

Advertisements

ഇന്ന് കേരളാ സര്‍വകലാശാല പൊലീസിന് പരാതി നൽകും. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പ്രിൻസിപ്പാൾ പ്രൊ.ജി.ജെ.ഷൈജുവിനും യുയുസിയായി പിൻവാതിലിലൂടെ പേര്  ചേർക്കപ്പെട്ട എസ്എഫ്ഐ നേതാവ് എ.വിശാഖിനും എതിരെയാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിൻസിപ്പലില്‍ പ്രൊഫ.ജി.ജെ ഷൈജുവിനെ കേരള സര്‍വ്വകലാശാല ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം കെഎസ്‌യു നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ഡിജിപിക്ക് നൽകിയ പരാതി കാട്ടാക്കട പൊലീസിന് കൈമാറിയെങ്കിലും പ്രാഥമിക വിവരശേഖരണം തുടരുന്നുവെന്നാണ് പൊലീസ് മറുപടി.

Hot Topics

Related Articles