എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല; വിശ്വാസം ജനങ്ങളുടെ പോളിൽ; എക്സിറ്റ് പോളുകളിൽ പ്രതികരിച്ച് കെ.സി വേണുഗോപാൽ 

ആലപ്പുഴ: എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നല്ല ഫലം കിട്ടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ യുഡിഎഫ് തിരിച്ചുവരുമെന്ന് കാണിക്കുന്ന എക്സിറ്റ്പോള്‍ ഫലങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 90 സീറ്റ് വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെയും പ്രവചനം. 9 ഏജൻസികളുടെ എക്സിറ്റ്പോള്‍ ഫലങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാള്‍ മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

Advertisements

Hot Topics

Related Articles