കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. ജെ.ഇ.ഇ (JEE) പരീക്ഷയിലും റോഷനാണ് ഒന്നാം റാങ്ക്. 79,717 വിദ്യാർഥികൾ എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടി. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കിം ഫലപ്രഖ്യാപനം വൈകിയത്. ജൂലൈ 8 ന് ആദ്യ അലോട്ട്മെൻ്റ് നടക്കും.
Advertisements


