പാമ്പാടി: വിദ്യാരംഗം കലാ സാഹിത്യ വേദി പാമ്പാടി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ചിത്രകലാ പഠനക്യാമ്പും പ്രവർത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല കൺവീനർ ഗിരീഷ് എം. ജി. സ്വാഗതം ആശംസിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിജുമോൻ കെ. സി. അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര ലേഖന അവാർഡ് ജേതാവും മലയാളം അധ്യാപകനുമായ അനൂപ് കെ. ആർ. പരിപാടി ഉദ്ഘാടനം ചെയ്തു.
ചിത്രകലാ അധ്യാപകനായ ശ്രീകാന്ത് ളാക്കാട്ടൂർ ചിത്രകലാ പഠനക്യാമ്പിന് നേതൃത്വം നൽകി. കലാസാഹിത്യ മേഖലയിലെ സർഗാത്മകത വളർത്തുന്നതിനും വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ഇത്തരം ക്യാമ്പുകൾ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ബിറ്റു പി. ജേക്കബ് ആശംസകൾ അർപ്പിച്ചു. ലിതിൻ മോൻ തോമസ് നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് ചിത്രരചനയുടെ വിവിധ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തിയും പ്രായോഗിക പരിശീലനം നൽകിയും ക്യാമ്പ് ശ്രദ്ധേയമായി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി.
വിദ്യാരംഗം പാമ്പാടി ഉപജില്ല പ്രവർത്തന ഉദ്ഘാടനവും ചിത്രരചനപഠന ക്യാമ്പും നടന്നു

Advertisements

