അയ്യൻകാളി മെമ്മോറിയൽ ​സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം; ജൂലൈ 15 വരെ അവസരം 

കോട്ടയം: അയ്യൻകാളി മെമ്മോറിയൽ ടാലന്റ്‌ സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിന്റെ ഭാഗമായുള്ള സ്‌കോളർഷിപ്പിന് ജൂലൈ 15 വരെ അപേക്ഷിക്കാം. 2026-2027 അധ്യയനവർഷം സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച് എട്ട് ക്ലാസ്സുകളിൽ പഠിക്കുന്നതും നാല്/ഏഴ് ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

Advertisements

അഞ്ചാം ക്ലാസ് വിദ്യാർഥികൾ നാലാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും എട്ടാം ക്ലാസ് വിദ്യാർഥികൾ ഏഴാം ക്ലാസ് വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കോർപറേഷൻ / ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ ഫോം ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട കോർപറേഷൻ /ബ്ലോക്ക് മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0481-2562503

Hot Topics

Related Articles