തിരുവനന്തപുരം : രണ്ടുമാസം മുൻപ് തിരുവനന്തപുരം വർക്കലയില്‍ നിന്നും കാണാതായ യുവതിയെ താമരശ്ശേരി അടിവാരത്ത് കണ്ടെത്തി.അടിവാരത്ത് പ്രവർത്തിക്കുന്ന സണ്‍ സ്പാ ആൻഡ് ആയുർവേദിക്ക് എന്ന മസാജ് സെന്ററില്‍ നിന്നുമാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 12 ന് കാണാതായ വർക്കല സ്വദേശിനിയായ 28 കാരിയെയാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ഈ സ്ഥാപനത്തിലെത്തിയതെന്നാണ് സ്ഥാപന അധികൃതർ നല്‍കുന്ന വിവരം. യുവതിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില്‍ ഈ മാസം 24 നാണ് വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Advertisements


