കുട്ടിപ്പടി: പുനർദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികത്തോടനുബന്ധിച്ച്, 2025-2026 അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും മറ്റ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. കുട്ടിപ്പടി സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സെന്റ് സ്റ്റീഫൻസ് ചർച്ച് വികാരി ഫാ. റോയി കാഞ്ഞിരത്തുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
പുനർദീപം പ്രസിഡൻ്റ് ടി.ജെ. രാജുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് പി.പി. സന്തോഷ്കുമാർ സ്വാഗതം ആശംസിച്ചു. സൊസൈറ്റി സെക്രട്ടറി ചടങ്ങിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുമാരി കീർത്തന മനോജ്, ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി പാർവ്വതി പി. നായർ എന്നിവർ ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് അർഹരായ മറ്റ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടന്നു.
ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് മെമ്പർ സൂര്യ ആകാശ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ഓമന സജി (17-ാം വാർഡ്),ഷൈനി ജോസ് പാറയ്ക്കൽ (18-ാം വാർഡ്), മാന്നാനം കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർ മഞ്ജു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി ട്രഷറർ ശങ്കരനാരായണൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


