ഫോട്ടോ : അതിരമ്പുഴ സെന്റ് മേരീസ് സ്കൂളിൽ നടന്ന പ്രതിഭാ സംഗമത്തിൽ എം.എൽ.എ. നാട്ടകം സുരേഷ് ഫുൾ എ പ്ലസ് വിജയികളോടൊപ്പം. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി മണക്കുന്നേൽ, ഹെഡ്മിസ്ട്രസ് സിനി ജോസഫ്, വാർഡ് മെമ്പർ ബേബിനാസ് അജാസ്, പി.ടി.എ. പ്രസിഡന്റ് മോൻസ് പള്ളിക്കുന്നേൽ തുടങ്ങിയവർ സമീപം
അതിരമ്പുഴ: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ‘പ്രതിഭാ സംഗമം’, ക്ലബ്ബുകളുടെ ഉദ്ഘാടനം, അധ്യാപക-രക്ഷാകർത്തൃ സംഗമം എന്നിവ സംയുക്തമായി വിപുലമായി നടത്തപ്പെട്ടു. ഏറ്റുമാനൂർ എം.എൽ.എ. നാട്ടകം സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ മികച്ച തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിനി ജോസഫ് സ്വാഗതം ആശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജി ഒ. എ. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും എം.എൽ.എ. ഫുൾ എപ്ലസ് അവാർഡുകൾ വിതരണം ചെയ്തു. കുട്ടികൾക്കായുള്ള ദിശ, യു.എസ്.എസ്., എൻ.എം.എം.എസ്., രാജ്യപുരസ്കാർ തുടങ്ങിയ സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, വാർഡ് അംഗം ബേബിനാസ് അജാസ്, സ്കൂൾ മാനേജർ റവ. ഫാ. മാത്യു പടിഞ്ഞാറെകുറ്റ്, പി.ടി.എ. പ്രസിഡൻ്റ് മോൻസ് പള്ളിക്കുന്നേൽ, സ്കൂൾ ലീഡർ കുമാരി അവന്തിക എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക-രക്ഷാകർത്തൃ സംഗമത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഷൈരാജ് വർഗീസ് ഓറിയന്റേഷൻ ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റൻ്റ്. അജി ജോൺ നന്ദി അർപ്പിച്ചു.


