കോട്ടയം: പൂവൻതുരുത്തിൽ അമിത വേഗത്തിൽ എത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോയി. കെ.എൽ 05 ബിഎ 6009 നമ്പറുള്ള കാറാണ് നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയത്. അപകടത്തെ തുടർന്ന് കാറിന്റെ നമ്പർ പ്ലേറ്റ് റോഡിൽ തെറിച്ച് വീണതിൽ നിന്നാണ് യാത്രക്കാർക്ക് നമ്പർ ലഭിച്ചത്. ഇന്ന് രാത്രി 11.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കടുവാക്കുളം ഭാഗത്തു നിന്നും പാക്കിൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കാർ. ഈ സമയം നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിൽ ഇടിയ്ക്കുകയായിരുന്നു. പാഞ്ഞെത്തിയ കാർ റോഡരികിൽ നിന്ന കാൽനടയാത്രക്കാർക്ക് ഇടയിലേയ്ക്ക് പാഞ്ഞു കയറി. എന്നാൽ, ഇവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. എന്നാൽ, ഇവർക്ക് നിസാര പരിക്കേറ്റു.
Advertisements





