കോട്ടയം : ഭക്ഷ്യ വിഷബാധയേക്കുന്നത് തുടർകഥയാകുപോയു൦ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന പരിശോധനകൾ പ്രഹസനങ്ങളായി മാറുകയാണ് എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു. ഭക്ഷ്യ വിഷബാധയേറ്റാൽ നടപടി എടുക്കാനുള്ള അധികാരം ഭക്ഷ്യ സുരക്ഷാ വകുപ്പിനാണ്. ഇവിടെ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ ഇതു ചെയ്യുന്നത് ഹെൽത്ത് ഇൻസ്പെക്ടർമാരാണ് അവർക്ക് ഭക്ഷണത്തിന്റെ സാമ്പിളുകൾശേഘരിക്കാനുള്ള അധികാരമില്ല. വെള്ളത്തിൻ്റെ ഗുണനിലവാര൦ ഹോട്ടലുകളുടെ വൃത്തി മാലിന്യസ൦സ്ക്കരണ൦ തുടങ്ങിയവ പരിശോധിക്കലാണ് അവരുടെ ചുമതല വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതുമൂല൦ ചെറിയ തുക പിഴയടച്ചു രക്ഷപെടുവാൻ കുറ്റക്കാരായ അവർക്കു സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭക്ഷ്യ വിഷബാധയേറ്റ് നിരവധിപേർ മരിച്ചിട്ടു൦ ഒരാൾപോലു൦ ശിക്ഷിക്കപ്പെടാത്തത് ഇതു മൂലമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് വർഷങ്ങളായി ആരോഗ്യ വകുപ്പ് തുടരുന്ന ചിറ്റമ്മനയ൦ അവസാനിപ്പിക്കാതെ ഇതിനു പരിഹാരമില്ലന്നും അദ്ദേഹം ആരോപിച്ചു.
ഭക്ഷ്യവിഷബാധകൾ വ്യാപകം : ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ പരിശോധനകൾ; ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളുടെ പരിശോധന പ്രഹസനമാകുന്നതായി പരാതി


