30 കോടിയുടെ സ്വർണ്ണതട്ടിപ്പ് കേസിൽ കർണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു ; പിന്നാലെ 1.67 കോടിയുടെ തട്ടിപ്പിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു ; കാക്കനാട്ടെ ജുവലറി ഉടമയ്ക്കെതിരെ കർണ്ണാടകയ്ക്ക് പിന്നാലെ കേരളത്തിലും കേസ് 

കൊച്ചി : 30 കോടി രൂപയുടെ സ്വർണത്തട്ടിപ്പ് കേസില്‍ മൂന്നാഴ്ച മുമ്പ് കർണാടക പൊലീസ് അറസ്റ്റ് ചെയ്ത കാക്കനാട്ടെ ജുവലറി ഉടമയ്ക്കെതിര 1.67 കോടിയുടെ ആഭരണത്തട്ടിപ്പിന് കൊച്ചി സിറ്റി പൊലീസും കേസെടുത്തു.കാക്കനാട് വള്ളത്തോള്‍പടിയിലെ ആനീസ് ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ പാർട്ണർമാരും ഉടമകളുമായ മത്തായി തോമസ്, ബീന തോമസ്, മാനേജർ ജിപ്സണ്‍ എന്നിവർക്കെതിരെയാണ് തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങിയത്. തൃശൂരിലെ പ്രമുഖ സ്വ‌ർണാഭരണ ശാലയുടെ പരാതിയിലാണ് കേസ്. മത്തായി തോമസിനെയാണ് കേരളത്തില്‍ നിന്ന് കർ‌ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.

Advertisements

പുതുതായി തുടങ്ങുന്ന ജുവലറിയിലേക്കെന്ന വ്യാജേനയാണ് 1.16 കോടി വിലമതിക്കുന്ന 981.260 ഗ്രാം സ്വർണാഭരണങ്ങളും 33 ലക്ഷം രൂപ വിലമതിക്കുന്ന 68.88 കാരറ്റ് ഡയമണ്ട് ആഭരണങ്ങളും ആഭരണ നി‌ർമ്മാണശാലയില്‍ നിന്ന് വാങ്ങിയത്. ആഭരണ നിർമ്മാണശാലയുടെ സെയില്‍സ് മാനേജരെ വള്ളത്തോള്‍ പടിയിലെ ജുവലറി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഇടപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

10 ദിവസത്തിനകം പണം നല്‍കുമെന്ന ഉറപ്പില്‍ മേയ് 22നാണ് ആഭരണങ്ങള്‍ക്ക് കൈമാറിയത്. ഒരു മാസം കഴിഞ്ഞിട്ടും പണം നല്‍കുകയോ ആഭരണങ്ങള്‍ തിരികെ നല്‍കുകയോ ചെയ്തില്ല. ഇന്നലെ ആഭരണ നിർമ്മാണശാലയുടെ സെയില്‍സ് മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികള്‍ മൂന്നുപേരും സംഭവദിവസം വള്ളത്തോള്‍പടിയിലെ ഓഫീസിലുണ്ടായിരുന്നതായി മൊഴിയിലുണ്ട്. ഈ മാസം ആദ്യം കാക്കനാട്ട് നിന്നാണ് ബംഗളൂരു പൊലീസ് മത്തായി തോമസിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കർണാടകയിലേക്ക് കൊണ്ടുപോയി. പണം ഉടൻ തരാമെന്ന ഉറപ്പില്‍ ബംഗളൂരു സ്വദേശിയായ ആഭരണ നിർമ്മാതാവില്‍ നിന്ന് 30 കോടിയുടെ ആഭരണങ്ങള്‍ വാങ്ങിയിരുന്നു. പണം കിട്ടാതിരുന്നതിനെ തുടർന്ന് നല്‍കിയ പരാതിയിലാണ് ബംഗളൂരു ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തത്. ഈ കേസില്‍ ഇയാള്‍ റിമാൻഡിലാണ്.

Hot Topics

Related Articles