കുട്ടനാട്: ഈ വർഷത്തെ ജലോത്സവങ്ങൾക്ക് തുടക്കമാകുന്നു. ജൂൺ 29ന് നടക്കുന്ന ചമ്പക്കുളം ജലോത്സവത്തിൽ ‘ഷോട്ട് പുളിക്കത്ര’ യിൽ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് തുഴയെറിയുമെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു.


എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് ഉച്ചയ്ക്ക് 3ന് നടത്തും.സ്വാഗത സംഘം ചെയര്‍മാന്‍ ഡോ ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറൽ കൺവീനർ റജി എം.വർഗ്ഗീസ് ശതാബ്ദി ആഘോഷ രൂപരേഖ അവതരിപ്പിച്ചു.കൺവീനർ പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കൺവീനർമാരായ ജിബി ഈപ്പൻ,സനിൽ ചട്ടുകത്തിൽ,എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിന് മുന്നോടിയായി ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജല ഘോഷയാത്ര സംഘടിപ്പിക്കും.ഫോട്ടോ പ്രദർശനം,ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ,ശില്പികളെ ആദരിക്കൽ, സ്മരണിക പ്രകാശനം എന്നിവ നടത്തും.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിച്ചത്.
ഏറ്റവും ഒടുവിലായി
2017 ജൂലൈ 27ന് നീരണിഞ്ഞ പുതിയ ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിൽ 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റ തുഴക്കാരും ഉൾപെടെ 60 പേർ കയറുന്ന ഘടനയാണ്.സാബു നാരായണൻ ആചാരിയാണ് ശില്പി.
ശതാബ്ദി സ്മാരക ജലഘോഷ യാത്രയ്ക്ക് അൽഫോൺസ് ആന്റണി, മോൻസി സോണി (രക്ഷാധികാരികൾ ) ,പി.സി. ജോസഫ്,ബിജു മുളപ്പൻച്ചേരിൽ കെസി സന്തോഷ്, എൻ.ജെ സജീവ്,സുധീർ കൈതവന,സനിൽ ചട്ടുകത്തിൽ, ജിബി ഈപ്പൻ എന്നിവർ കൺവീനർമാരായി ഉള്ള സബ് കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.
ശതാബ്ദി ആഘോഷ ലോഗോ റെജി ചെറിയാൻ എംഎൽഎ പ്രകാശനം ചെയ്തു.


