അഞ്ചാലുംമൂട്:
ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി അഞ്ചാലുംമൂട് ഗവ:ഹയർ സെക്കൻററി സ്കൂളിൽ വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 27-ാം തീയതി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ 9 മണിയ്ക്ക് നടന്ന കൈയൊപ്പ് ക്യാംപെയിനിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും, അധ്യാപകരും, പൊതുജനങ്ങളും പങ്കെടുത്തു.തുടർന്ന് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന, ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു. വൈകിട്ട് 3.45 ന് ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ പൊതു സ്ഥലങ്ങളിൽ നടത്തി.സ്കൂൾ പ്രഥമാധ്യാപകൻ ബി. കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പി.ടി.എ.വൈസ് പ്രസിഡൻ്റ് ഷംനാർ, എസ്.എം.സി.ചെയർമാർ ബിനു പ്രകാശ്, എം.പി.ടി.എ.അംഗം ബിന്ദു, വിമുക്തി ക്ലബ് കൺവീനേഴ്സ് അധ്യാപികമാരായ രേഖ.പി.എസ്., സലീന. എസ്. മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി എസ്. ജിജ നന്ദി രേഖപ്പെടുത്തി.










