KSTA കോട്ടയം ജില്ലാ വനിതാ പഠന ക്യാമ്പ് കെ എസ് ടി എ ജില്ലാ സെന്ററിൽ നടന്നു .അഡ്വ: കെ.സ്മിത കൃഷ്ണൻകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവരാവസാങ്കേതികവിദ്യയും അക്കാദമിക പ്രവർത്തനവും എന്ന വിഷയത്തിൽ കൈറ്റ് ഫാക്കൽറ്റി മെമ്പർമാരായ സാജൻ സാമുവൽ , ബിനു കെ എന്നിവരും , സർഗാത്മക സംഘടനാ പ്രവർത്തനം എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ലസിത കെ.എൻ ക്ലാസ്റ്റ് എടുത്തു. വനിതാ സബ്കമ്മറ്റി കൺവീനർ റീമ വി.കുരുവിള അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം സാലി ജോസഫ് സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ ആർ ബിന്ദു നന്ദിയും രേഖപ്പെടുത്തി വികെ ഷിബു , ടി രാജേഷ്, ജാസ്മിൻ പി.എ , ബിറ്റു.പി ജേക്കബ് അനീഷ് ഐസക്ക്, പ്രവീണ്‍ പി.ആർ എന്നിവർ സംസാരിച്ചു .
Advertisements


