കുമരകം കലാഭവൻ നിലാവുകൾ എന്ന പേരിൽ പാട്ട് കുട്ടം സംഘടിപ്പിച്ചു

കുമരകം : കുമരകം കലാഭവൻ
ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടൻ സലിംകുമാറിന് സ്‌മരണാഞ്ജലി നിലാവുകൾ എന്ന പേരിൽ പാട്ട്കുട്ടം സംഘടിപ്പിച്ചു. നിലാവുകൾ പാട്ട്കുട്ടം പ്രശസ്ത ചലച്ചിത്ര- നാടക പ്രവർത്തകൻ റെജു പുലിക്കോടൻ
ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേശീയ കയാക്കിങ് ചാപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ അപ്പു രാജേഷിനെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഐ ഏബ്രഹാം, കെ.ജി ബിനു എന്നിവർ അനുമോദിച്ചു. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ പി. ഐ ഏബ്രഹാം, കെ. ജി ബിനു,കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി, പി.കെ അനിൽകുമാർ, പി.കെ വിജയകുമാർ, കെ കെ പുഷ്‌പാംഗദൻ, ഗണേശ് ഗോപാൽ എന്നിവർ സംസാരിച്ചു. ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി നടൻ സലിംകുമാറിന് സ്മരണാഞ്ജലിയായി നടത്തിയ
പാട്ട്കൂട്ടത്തിൽ
പി കെ അനിൽകുമാർ, പി.കെ വിജയകുമാർ, ഗണേശ് ഗോപാൽ , പി. ഐ ഏബ്രഹാം, സന്തോഷ് കെ.ജി, മിനി രാജു, പ്രസാദ് എം.കെ, ജെസിമോൾ ദാസ് ,രാജു കോട്ടയം,തമ്പി , ഷിജു കെ എൻ , രാജ് മോഹനൻ പി.കെ, ഷിബു നന്ദനം, നിഷാ പ്രകാശ്, യേശുദാസ് കെ.സി എന്നി ഗായകർ ഗാനങ്ങൾ ആലപിച്ചു.

Advertisements

Hot Topics

Related Articles