ഫോട്ടോ : ബി വി എസ് ട്രസ്റ്റ് വാർഷികം കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു, ട്രസ്റ്റ് പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ, സുരേഷ് മയിലാട്ടുപാറ, പി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിഥുൻ ജി തോമസ്, ടി ആർ അനിൽകുമാർ എന്നിവർ സമീപം
കോട്ടയം: ബി.വി.എസ്.എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ 24-ാം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച വിദ്യാഭ്യാസ പഠന സഹായ പദ്ധതിയ്ക്ക് തുടക്കമായി. കോട്ടയത്ത് ബി.വി.എസ്.സുവർണ്ണ ജൂബിലി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ വച്ച് കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പാൾ ഡോ.ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
എയ്ഡഡ് മേഖലയിൽ ട്രസ്റ്റിന് കോളജ് അനുവദിക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി പി. സുഭാഷ്, ബി വി എസ് ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ,
പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിഥുൻ ജി തോമസ് , രക്ഷാധികാരി പി.ആർ. ശിവരാജൻ , എ.വി. മനോജ്, അനിത രാജു , എം.ആർ.ശിവ പ്രകാശ്, ഷീബ,ബൈജു, ആർ.. വിക്രമൻ, ദീപക് രാജ് , രജിമോൻ.വി.റ്റി, അഞ്ചു രാഹുൽ,. അനിൽകുമാർ ടി ആർ .എന്നിവർ പ്രസംഗിച്ചു.


