തമംഗലം: പിറവത്ത് അമ്മയും അച്ഛനും രണ്ട് മക്കളും ജീവനൊടുക്കിയെന്ന ദുരന്തവാർത്ത ഞെട്ടലോടെയാണ് കോതമംഗലം പൊലീസ് ഏറ്റുവാങ്ങിയത്.ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന കുടുംബമാണ് ഒടുവില്‍ മരണം തിരഞ്ഞെടുത്തതെന്ന് വേദനയോടെ ഓർക്കുകയാണ് കോതമംഗലം എസ്‌എച്ച്‌ഒ കെ.ആർ. പ്രശാന്ത് കുമാർ.
ഒന്നര ആഴ്ച മുമ്പാണ് കുടുംബം താമസിക്കാൻ ഇടമില്ലാത്ത സാഹചര്യത്തില്‍ പോലീസിനെ സമീപിച്ചത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കുടുംബത്തിന്റെ സ്ഥിതി നേരിട്ട് മനസ്സിലാക്കിയ പൊലീസ്, ഉടൻ തന്നെ സഹായങ്ങള്‍ ഒരുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം കുടുംബത്തെ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവിടെ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു സൗകര്യം. കാഴ്ചപരിമിതിയുള്ള ബിജിമോളും ഭർത്താവും രണ്ട് മക്കളും ഒരുമിച്ച് കഴിയേണ്ട സാഹചര്യം പരിഗണിച്ചാണ് കോതമംഗലത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയത്. ഭക്ഷണവും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളും പൊലീസ് തന്നെ ഏറ്റെടുത്തിരുന്നു.


