കുരുന്നുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനോടൊപ്പം പൊതുസമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്: മന്ത്രി അഡ്വ. മോൻസ് ജോസഫ് : കടുത്തുരുത്തി അസംബ്ലി മണ്ഡലം പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം മന്ത്രി ഉദ്ഘാടനം ചെയ്തു

ഫോട്ടോ : പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൻ്റെ കടുത്തുരുത്തി മണ്ഡലം തല ഉദ്ഘാടനം കുറവിലങ്ങാട് ഗവ: താലൂക്ക് ആശുപത്രിയിൽ പോളിയോ തുള്ളിമരുന്ന് കുട്ടികൾക്ക് നൽകിക്കൊണ്ട് ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു,

Advertisements

കുറവിലങ്ങാട് / കോട്ടയം: നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനോടൊപ്പം സമൂഹത്തിനാകെ വലിയ ഉത്തരവാദിത്തമുണ്ടെന്ന് ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പ്രസ്താവിച്ചു. കടുത്തുരുത്തി നിയോജക മണ്ഡലതല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാരക രോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രതിരോധ യജ്ഞങ്ങൾ പൂർണ്ണ വിജയമാക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം ഓരോ കുടുംബവും പൊതുസമൂഹവും ഒന്നുപോലെ കൈകോർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.

കുറവിലങ്ങാട് ഗവ: താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർകാർ മുൻഗണന നൽകുമെന്ന് മോൻസ് ജോസഫ് കൂട്ടിച്ചേർത്തു .ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി ജെയ്സൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂബി തെക്കേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ് ചെന്നേലി, സോണിയ തേനംമാക്കിൽ എന്നിവരും ജനനേതാക്കളായ അജോ അറക്കൽ, സനോജ് മിറ്റത്താനി, ജിൻസൺ ചേറുമല, അപർണാമോൾ ഗർവാസിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സിനിഷ് പി ജോയി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിച്ചു. ആശുപത്രി അധികൃതർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ,പൊതുപ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles