കെ.ആർ. ഗൗരിയമ്മ ജന്മദിനം; ജെ.എസ്​.എസ്​ പ്രവർത്തകസംഗമം

ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ആർ. ഗൗരിയമ്മയുടെ 107-ാം ജന്മദിനം ജൂലൈ മൂന്ന്​ വെള്ളിയാഴ്ച ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക്​ ഒന്നിന് ജെ.എസ്.എസ് പ്രവ‌ർത്തകരുടെ സംഗമം നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന അനുസ്മരണ സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Advertisements

ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു അധ്യക്ഷത വഹിക്കും. മന്ത്രി എം. ലിജു, ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ ജി. സുധാകരൻ. എ.ഡി. തോമസ്, നഗരസഭാധ്യക്ഷ മോളി ജേക്കബ് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വർക്കിങ്​ പ്രസിഡന്റ് അഡ്വ. സ‌ഞ്ജീവ് സോമരാജൻ, സംസ്ഥാന സെക്രട്ടറി അഡ്വ. സത്‌ജിത് വി.എച്ച്, ജില്ല സെക്രട്ടറി പി. രാജു, ആർ. പൊന്നപ്പൻ എന്നിവർ പ​ങ്കെടുത്തു.

Hot Topics

Related Articles