കേരള ബ്ലാസ്റ്റേഴ്സ് താരം ലോകകപ്പ് കളിക്കാൻ ഒരുങ്ങുന്നു : കളത്തിൽ ഇറങ്ങുക സാക്ഷാൽ ബ്രസീലിന് എതിരെ

2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. ടൂർണമെന്റിലെ ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.അഞ്ചു തവണ ലോകഫുട്ബോളിന്റെ നെറുകയിലെത്തിയ ബ്രസീല്‍ ഗ്രൂപ്പ് സിയിലാണ് ഇടം നേടിയത്. എന്നാല്‍ ബ്രസീലിനൊപ്പം ഇടം നേടിയ മറ്റൊരു ടീമും അതിലെ സൂപ്പർതാരവും മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് ഏറെ സുപരിചിതമാണ്. ബ്രസീലിനൊപ്പം ഗ്രൂപ്പ് സിയില്‍ ഇടം നേടിയ ഹെയ്തിയുടെ താരം കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഡക്കൻസ് നാസണ്‍ ആണ് ഹെയ്തി നിരയിലുള്ളത്.

Advertisements

2016-2017 സീസണില്‍ ആയിരുന്നു ഡക്കൻസ് നാസണ്‍ കേരളത്തിനായി കളിച്ചത്. കളിക്കളത്തില്‍ വേഗത കൊണ്ടും മികച്ച ആക്രമണം നടത്തികൊണ്ടും ഹെയ്തി താരം കേരള ഫുട്ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. നീണ്ട 48 വർഷങ്ങള്‍ക്ക് ശേഷമാണ് ഹെയ്തി ലോകകപ്പ് കളിക്കാനെത്തുന്നത്. ഹെയ്തിക്ക് ലോകകപ്പ് യോഗ്യത നേടികൊടുക്കുന്നതില്‍ നിർണായകമായ പങ്കാണ് നാസണ്‍ വഹിച്ചത്. യോഗ്യത മത്സരങ്ങളില്‍ ആറ് ഗോളുകള്‍ നേടിയാണ് താരം ഹെയ്തിയെ ലോകകപ്പിലേക്ക് കൈപിടിച്ചുയർത്തിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം ലോകകപ്പിലും ആവർത്തിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പ് സിയില്‍ ബ്രസീലിനും ഹെയ്ത്തിക്കും പുറമെ മൊറോക്കോയും സ്കോട്ലാൻഡുമാണുള്ളത്. 2022 ഖത്തർ ലോകകപ്പില്‍ സെമി ഫൈനല്‍ വരെ മുന്നേറാൻ ആഫ്രിക്കൻ കരുത്തരായ മൊറോക്കോക്ക് സാധിച്ചിരുന്നു. സ്കോട്ലാൻഡും യൂറോപ്പിലെ അട്ടിമറികള്‍ക്ക് പേരുകേട്ടവരാണ്. ഈ ശക്തമായ ഗ്രൂപ്പില്‍ നിന്നും അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഹെയ്തിക്ക് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.

Hot Topics

Related Articles