2026 കിരീടം നേടാൻ സാധ്യത ഈ അഞ്ച് രാജ്യങ്ങൾക്ക് : 2026 ലോകകപ്പിൽ കളിക്കുമോ ? നിലപാട് വ്യക്തമാക്കി ലയണൽ മെസി

വാഷിങ്ങ്ടൺ : 2026 ഫിഫ ലോകകപ്പില്‍ കിരീടം നേടാൻ സാധ്യതയുള്ള ടീമുകള്‍ ഏതെല്ലാമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണല്‍ മെസി.സ്പെയ്ൻ, ജർമനി, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ ടീമുകളെയാണ് മെസി ലോകകപ്പ് ഫേവറൈറ്റുകളായി തെരഞ്ഞെടുത്തത്. സ്പോർട്സ് സെന്റർ അർജന്റീനക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്.

Advertisements

”ലോകകപ്പ് നേടാൻ സ്പെയ്ൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ബ്രസീല്‍ എന്നീ ടീമുകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് നേടാനുള്ള മത്സരം നിർത്തില്ല അതില്‍ ഒരു സംശയവും വേണ്ട” ലയണല്‍ മെസി പറഞ്ഞു. അതേസമയം 2026 ലോകകപ്പില്‍ കളിക്കുമോയെന്ന ചോദ്യത്തിന് മെസി അടുത്തിടെ മറുപടി നല്‍കിയിരുന്നു. ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച്‌ ഇതുവരെ താൻ തീരുമാനമെടുത്തിട്ടില്ലെന്നാണ് മെസി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”മുമ്ബ് ഞാൻ പറഞ്ഞതുപോലെ ഇനി ഒരിക്കലും ലോകകപ്പില്‍ കളിക്കില്ലെന്ന് ഞാൻ കരുതുന്നു. എന്റെ പ്രായം കാരണമാണ് ഞാൻ ഇത് പറയുന്നത്. ഞങ്ങളിപ്പോള്‍ ലോകകപ്പിനായി അടുത്തുകൊണ്ടിരിക്കുന്നു. ലോകകപ്പില്‍ കളിക്കുന്നതില്‍ എനിക്ക് വളരെയധികം ആവേശമുണ്ട്. ഞാൻ എപ്പോഴും പറയുന്നതുപോലെ എല്ലാ ദിവസവും ഓരോ മത്സരങ്ങള്‍ കളിക്കാനാന് ഞാൻ ചിന്തിക്കുന്നത്. ഓരോ ദിവസവും നല്ല രീതിയില്‍ പ്രകടനം നടത്താൻ ഞാൻ ശ്രമിക്കുന്നു. കാര്യങ്ങള്‍ നല്ലതായി തോന്നുമ്ബോള്‍ അത് ഞാൻ ആസ്വദിക്കും പക്ഷേ കാര്യങ്ങള്‍ നല്ലതായിരിക്കുമ്ബോള്‍ ലോകകപ്പ് കളിക്കാതിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമുക്ക് നോക്കാം, ലോകകപ്പിനെ കുറിച്ച്‌ ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ഞാൻ ഈ സീസണ്‍ പൂർത്തിയാക്കും. പിന്നെ ഇതിനുശേഷം പ്രീ സീസണ്‍ ഉണ്ടാകും. അതിനുശേഷം ആറു മാസം കൂടി ബാക്കിയുണ്ടാകും അതുവരെ നമുക്ക് നോക്കാം. 2026ല്‍ എനിക്ക് നല്ലൊരു ഫ്രീ സീസണ്‍ ലഭിക്കുമെന്നും ഈ എംഎല്‍എസ് സീസണ്‍ നന്നായി പൂർത്തിയാക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനുശേഷമായിരിക്കും ഞാൻ ഈ തീരുമാനം എടുക്കുക” മെസി പറഞ്ഞു.

ലോകകപ്പില്‍ അർജന്റീന ഗ്രൂപ്പ് ജെയില്‍ ആണ് ഇടം നേടിയിട്ടുള്ളത്. അർജന്റീനക്കൊപ്പം ജോർദാൻ, അള്‍ജീരിയ, ഓസ്ട്രിയ എന്നീ ടീമുകളാണ് ഇടം നേടിയത്. 2022 ഖത്തർ ലോകകപ്പ് വിജയം 2026ലും മെസി ആവർത്തിക്കുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Hot Topics

Related Articles