ഡിമാൻഡുകള്‍ മുന്നോട്ട് വെച്ച് ദിമിത്രിസ് ദയമന്റകോസ് ; ബ്ലാസ്സ്റ്റേഴ്സ് അംഗീകരിച്ചാൽ ടീമിൽ തുടരുമെന്ന് റിപ്പോർട്ടുകൾ

ന്യൂസ് ഡെസ്ക്ക് : കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന സ്ട്രൈക്കർ ദിമിത്രിസ് ദയമന്റകോസിനെ നിലനിർത്താനുള്ള ക്ലബിന്റെ ശ്രമങ്ങള്‍ മുന്നോട്ട് പോകുന്നില്ല എന്ന് റിപ്പോർട്ടുകള്‍.കേരള ബ്ലാസ്റ്റേഴ്സില്‍ പുതിയ കരാർ ഒപ്പുവെക്കാൻ ദിമി തന്റെ ഡിമാൻഡുകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട് എന്നും അത് ക്ലബ് അംഗീകരിച്ചാല്‍ മാത്രമെ ദിമി കരാർ ഒപ്പുവെക്കൂ എന്നും സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു.കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മുന്നില്‍ വെച്ച ഓഫർ ദിമി അംഗീകരിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്സ് അവരുടെ ഓഫർ ഉയർത്തിയാല്‍ മാത്രമെ ദിമി കരാർ ഒപ്പുവെക്കൂ എന്ന് റിപ്പോർട്ട് പറയുന്നു. ദിമിയെ സ്വന്തമാക്കാൻ മറ്റു ഐ എസ് എല്‍ ക്ലബുകളും ശ്രമിക്കുന്നുണ്ട്.

ഈസ്റ്റ് ബംഗാള്‍ ദിമിക്ക് മുന്നില്‍ വലിയ ഓഫർ ഇപ്പോള്‍ വെച്ചിട്ടുണ്ട്. ദിമി ആ കരാർ പരിഗണിക്കുന്നുണ്ട്‌. ബ്ലാസ്റ്റേഴ്സ് പുതിയ ഓഫറുമായി വന്നില്ല എങ്കില്‍ ദിമി ഈസ്റ്റ് ബംഗാളിലേക്ക് പോകും എന്നും റിപ്പോർട്ടുകളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സീസണ്‍ അവസാനം വരെയാണ് ദിമിക്ക് കേരള ബ്ലാസ്റ്റേഴ്സില്‍ കരാർ ഉള്ളത്. താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചർച്ചകള്‍ ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഈ സീസണ്‍ ഐ എസ് എല്ലില്‍ 13 ഗോളുകള്‍ അടിച്ച്‌ ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആണ് ദിമി.

ഒപ്പം 3 അസിസ്റ്റും ദിമി നല്‍കിയിട്ടുണ്ട്. ലീഗില്‍ ഇതുവരെ രണ്ട് സീസണുകളിലായി 23 ഗോളും ആറ് അസിസ്റ്റും ദിമി സംഭാവന ചെയ്തു.

ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ഹാജ്ദുക് സ്പ്ലിറ്റില്‍ നിന്ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്‌. ദിമി അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന് ഒപ്പം തുടർന്നില്ല എങ്കില്‍ ബ്ലാസ്റ്റേഴ്സിന് അത് വലിയ തിരിച്ചടിയാകും. മുംബൈ സിറ്റിയും ഇപ്പോള്‍ ദിമിയെ തേടി രംഗത്തുണ്ട്.

Hot Topics

Related Articles