മുൻ എം.പി ദേവകി ഗോപിദാസ് എല്ലാവർക്കും മാതൃകയായിരുന്നു: നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മുൻ എം.പി ദേവകി ഗോപിദാസ് എല്ലാവർക്കും മാതൃകയായിരുന്നുവെന്ന്
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഇന്ദിരാഗാന്ധിയുടെ ഹൃദയം കവർന്ന സുഹൃത്തായിരുന്നു. ഐക്യരാഷ്ട്രസഭയിൽ വരെ
ഇന്ത്യയെ പ്രതിനിധീകരിച്ചു. പാവങ്ങളുടെ അമ്മ എന്നു വിശേഷിപ്പിച്ചത്
അവരുടെ സ്വഭാവ മഹിമകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.വി
സമാജത്തിന്റെ ആഭിമുഖ്യത്തിൽ ദേവകീ ഗോപിദാസ്അനുസ്മരണ സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു സ്പീക്കർ.

Advertisements

കോട്ടയം മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.
നാട്ടകം സുരേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എം.മധു, വി.ജയകുമാർ,
എം.ജി. ശശിധരൻ, കുറിച്ചി സദൻ, .കെ.ആർ.രാജേഷ് ,എസ്.എൻ.വി സമാജം
പ്രസിഡന്റ് അഡ്വ.സി.ജി. സേതുലക്ഷ്മി സെക്രട്ടറി ശോഭനാമ്മ കെ.എം എന്നിവർ
പ്രസംഗിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് എന്നിവരെ ചടങ്ങിൽ
ആദരിച്ചു.

Hot Topics

Related Articles