കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി ദ്വിദിന മാധ്യമ ശില്പശാല നടത്തി 

പാലാ: കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കായി ബാലവകാശ നിയമവും -ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ ദ്വിദിന മാധ്യമ ശില്പശാല നടത്തി. പാലാ ഇടമറ്റം ഓശാന മൗണ്ടിൽ നടന്ന ശില്പശാല

Advertisements

മുൻ സുപ്രിംകോടതി ജഡ്ജിയും മുഖ്യലോകയുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു.  യൂണിസെഫ് കേരള തമിഴ്നാട് ചീഫ് കെ. എൽ റാവു ആശംസകൾ അറിയിച്ചു. ബാലനീതി നിയമങ്ങളും മാധ്യമ റിപ്പോർട്ടിങ്ങും എന്ന വിഷയത്തിൽ പ്രശസ്ത മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ ക്ലാസുകൾ നയിക്കും.   സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുന്ന മന്ത്രി   റോഷി അഗസ്റ്റിൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.  തോമസ് ചാഴികാടൻ എം. പി, മാണി സി കാപ്പൻ എം. എൽ. എ എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles