സിവിൽ സർവ്വീസിനെ തകർത്ത ഇടത് ഭരണകൂടത്തിനെതിരെ ഉപവാസ സമരവുമായി എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം : നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്ന് ഒന്നായി നിഷേധിക്കുന്ന ഇടത് ഭരണകൂടം പരാജയമാണെന്നും, കുടിശികയായ ക്ഷാമബത്ത ലഭിക്കുന്നതിന് വേണ്ടി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ കോടതിയിൽ പോയപ്പോൾ ക്ഷാമബത്ത അവകാശമല്ല ഔദാര്യം ആണന്ന് പറഞ്ഞ് കോടതിയിൽ സത്യവാങ്മൂലം നൽകിയ ഇടത് ഭരണകൂടം തൊഴിലാളിവിരുദ്ധ മാണെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ: ജി.ഗോപകുമാർ അഭിപ്രായപ്പെട്ടു.എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ ബോബിൻ വി.പി, അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ബി പ്രദീപ് കുമാർ , ജില്ലാ സെക്രട്ടറി സോജോ തോമസ്, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് റൂബി ചാക്കോ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, അസോസിയേഷൻ സംസ്ഥാന വനിതാ ഫോറം കൺവീനർ ത്രേസ്യാമ്മ മാത്യു, കെ.പി.സി.റ്റി.എ സംസ്ഥാന ജനറൽ സെക്രട്ടറി റോണി ജോർജ്, യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എൻ. മഹേഷ്, അഷറഫ് പാറപ്പള്ളി, റോജൻ മാത്യു, പി.സി മാത്യു, കണ്ണൻ ആൻഡ്രൂസ്, ജി.ആർ സന്തോഷ് കുമാർ, ടി.കെ അജയൻ, പ്രകാശ് ജേക്കബ്, ശശി കമ്പല്ലൂർ. സഞ്ജയ് എസ് നായർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles