കേരള പൊലീസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു; വിജിലൻസ് ഈസ്റ്റേൻ റേഞ്ച് എസ്‌പി വി ജി വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്‌തു

കോട്ടയം: രണ്ട്‌ ദിവസമായി നടന്നു വന്ന കേരള പൊലീസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം വിജിലൻസ് ഈസ്റ്റേൻ റേഞ്ച് എസ്‌പി വി ജി വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. കെപിഎ ജി്ല്ലാ പ്രസിഡന്റ്‌ ബിനു കെ ഭാസ്കർ അധ്യക്ഷനായി. കെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജി പി അഭിജിത്ത് മുഖ്യപ്രഭാ ഷണം നടത്തി.

Advertisements

കെപിഎ ജില്ലാ സെക്രട്ടറി കെ ടി അനസ്‌, ചങ്ങനാശ്ശേരി ഡിവൈഎസ്‌പി ആർ ശ്രീകുമാർ, ഡിസിബി ഡിവൈഎസ്‌പി ഗിരിഷ് പി സാരഥി, സ്‌പെഷ്യൽ ബ്രാഞ്ച്‌ ഡിവൈഎസ്‌പി എസ്‌ വിദ്യാധരൻ, എസ്‌എസ്‌ബി ഡിവൈഎസ്‌പി മുഹമ്മദ് ഇസ്മയിൽ, വൈക്കം ഡിവൈഎസ്‌പി എ ജെ തോമസ്‌, കെപിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ നായർ, കെപിഎ–-കെഎപി 5 പ്രസിഡന്റ്‌ ടി എസ്‌ ഷൈജു, കെപിപിഎ സെക്രട്ടറി മാത്യു ജോസഫ്‌, ഹോംഗാർഡ് അസ്സോസിയേഷൻ സെക്രട്ടറി പി ജി അനിൽകുമാർ, കെപിഎ ജില്ലാ എക്സി. അംഗം അനുപ് അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles