കോട്ടയം: കാച്ചട്ടപ്പൊലീസിനെ പാന്റണിയിച്ച ആഭ്യന്തരമന്ത്രിയെന്ന പേരിൽ എന്നും കേരളം സ്മരിക്കുക പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിനെയാകും. കേരളം കണ്ട ജനകീയനായ ഒ.സി എന്ന കുഞ്ഞൂഞ്ഞ് എന്നും കേരളത്തിലെ സാധാരണക്കാർക്കും, അത് പോലെ തന്നെ പൊലീസുകാർക്കും പ്രിയപ്പെട്ടവനാകുന്നത് സ്വന്തം ഇടപെടൽ കൊണ്ടു തന്നെയാണ്. സമൂഹത്തിൽ ഏതു വിഭാഗത്തനും ഒരു ശുപാർശക്കത്തിന്റെയും മേൽവിലാസമില്ലാതെ ഉമ്മൻചാണ്ടി എന്ന അതികായനെ സമീപിക്കാമായിരുന്നു. എല്ലാവരിൽ നിന്നും വിമർശനം ഏറ്റുവാങ്ങിയ പൊലീസുകാരെ പോലും തോളോട് ചേർത്തു നിർത്തി ആഭ്യന്തരമന്ത്രിയും, മുഖ്യമന്ത്രിയായും ഇരുന്ന കാലത്ത് ഉമ്മൻചാണ്ടി.
അതെ കേരള പൊലീസിന് ഉമ്മൻചാണ്ടി നൽകിയ സംഭാവനകൾ ഇങ്ങനെ –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടി
1.
ട്രെയിനിങ് പിരീഡ് സർവീസായി പരിഗണിച്ചുകൊണ്ട് അഡീഷനൽ ഇൻക്രിമെന്റും വെയിറ്റേജും അനുവദിച്ചു. G.O (ms) No. 185/2011/ Home 22.8.2011, G.O (nt) No. 1956/2012/Home 29.6.2012.
- സെൻട്രൽ പോലീസ് കാന്റീൻ അനുവദിച്ചു. G.O (ms) No. 176/2011/Home did 08.8.2011.
- പോലീസുദ്യോഗസ്ഥർക്കു ശബരിമല മെസ് സൗജന്യമാക്കി. G.O (rt) No. 34/2012/RD dtd 03.01.2012, G.O (rt) No. 6442/2012/RD did 14.12.2012
- മണ്ഡല മകരവിളക്ക് സീസണിൽ ശബ രിമല ഡ്യൂട്ടി നോക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 100 രൂപ വീതം ലഗേജ് അലവൻസ് അനുവദിച്ചു. G.0 (ms) No. 315/2012 Home dtd 12.12.2012.
- ഏ.ആർ. ക്യാംപിലെ പോലീസുദ്യോഗസ്ഥർക്കും ഗ്രേഡ് പ്രമോഷൻ. G.O (ms) No. 271/2012/Home dtd 31.11.2012.
- ഓണാഘോഷ ഡ്യൂട്ടി ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 500 രൂപ വീതം പ്രത്യേക അലവൻസ് അനുവദിച്ചു. G.O (ms) No. 2583/2012/ Home dtd 31.11.2012, GO (rt) No. 3374 2011 Home dtd 14.11.2011.
- പോലീസുദ്യോഗസ്ഥർക്കായി പ്രത്യേകം ഓണച്ചന്തകൾ ആരംഭിച്ചു. Order No. M-IS-192 42/11 Mavelibhavan-Kochi.
- അന്യസംസ്ഥാന ഡ്യൂട്ടിക്കു നിയോഗിച്ച പോലീസുദ്യോഗസ്ഥർക്ക് 2000 രൂപ വീതം വിന്റർ ക്ലോത്ത് അലവൻസ്.
9.
പോലീസ് സ്റ്റേഷനുകളിൽ ജിഡി ഡ്യൂട്ടി സമയം 12 മണിക്കൂർ ആയി നിജപ്പെടുത്തി.
10.
പോലീസുദ്യോഗസ്ഥരുടെ ശമ്പളം ബാങ്കുവഴി ലഭ്യമാക്കുന്നതിനുള്ള നടപടി (എടിഎം സൗകര്യം),
- പോലീസ് സ്റ്റേഷനുകളിലെ പാറാവ് ഡ്യൂട്ടിക്ക് റൈഫിളിനു പകരം പിസ്റ്റൾ അനുവദിച്ച് ഉത്തരവ്.
- പ്രതി എസ്‌കോർട്ട് ഡ്യൂട്ടിക്കു പോകുന്ന പോലീസുദ്യോഗസ്ഥർക്ക് റൈഫിളിനു പകരം പിസ്റ്റൾ ഉപയോഗിക്കാൻ അനുമതി.
13.
പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷ ചുമതലയ്ക്കായി പ്രത്യേക യൂണിറ്റും 223 പുതിയ തസ്തികകളും അനുവദിച്ചു. GO (rt) No. 2603/2011/Home did 26.08.2011.
14.
പോലീസ് ഉദ്യോഗസ്ഥരുടെ ടിഎ സീലിങ് പരിധി gudool. G.O (p) No. 74/2012/Fin dtd 28.01.2011.
- വനിത സീനിയർ സിവിൽ പോലീസ് ഓഫിസർമാർക്ക് അതാതു ജില്ലകളിൽ ജോലി ചെയ്യാനുള്ള അവസരം.
- 2500 തസ്തികകൾ അപ്‌ഗ്രേഡ് ചെയ്ത പ്രമോഷൻ സാധ്യത വർദ്ധിപ്പിച്ചു. GO (ms) No. 155/2012/Home dtd 15.06.2012.
17.
മറ്റു ജില്ലകളിലെ പോലീസുദ്യോഗസ്ഥരുടെ സർവീസ് സംബന്ധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ലെയ്‌സൺ വിംഗ്
18.
തലസ്ഥാനത്തെത്തുന്ന പോലീസു ദ്യോഗസ്ഥർക്കായി ഡോർമെറ്ററി സൗകര്യം ആരംഭിച്ചു.
19.
ജില്ലാ ഹെഡ്ക്വാർട്ടർ യൂണിറ്റുകൾ രൂപീകരിച്ചു. 20. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകരിച്ചു.
21 23 വർഷം പൂർത്തിയായവർക്ക് ഗ്രേഡ് Damon). G.O (ms) No. 279/2012/Home did 16.11.2012.
- ഹെഡ് കോൺസ്റ്റബിൾ പ്രമോഷൻ ടെസ്റ്റ് എഴുതുന്നതിനുള്ള കാലാവധിയിൽ ഇളവ് lag. G.O (ms) No. 313/2012/Home did 12.12.2012.
- എച്ച്‌സി ടെസ്റ്റിൽ പങ്കെടുത്തു വിജയിക്കാൻ സാധിക്കാത്തവർക്ക് അഞ്ച് മാർക്ക് മോഡറേഷൻ അനുവദിച്ചു. വിജയശതമാനം 90ൽ അധികമായി
- 50 വയസ് പൂർത്തിയായ സേനാംഗങ്ങൾക്ക് പ്രമോഷൻ ടെസ്റ്റ് ഒഴിവാക്കാൻ തീരുമാനിച്ചു. G.O (ms) No. 248/2012/Home dtd 24.09.2012.
- പോലീസ് സ്റ്റേഷനുകളിൽ പാറാവ് ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്ക് 24 മണിക്കൂർ റെസ്റ്റ് അനുവദിച്ച് ഉത്തരവായി. Order No. C4/48232/2012 PHQ did 09/12.
26.
സർവീസിലിരിക്കെ മരണമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് പോലിസ് വകുപ്പിലെ എല്ലാ ഓഫീസുകളിലും എൽഡി ക്ലർക്കാൻ 407 പോസ്റ്റുകൾ ക്രിയേറ്റ് ചെയ്തു നിയമിച്ചു.
- പോലീസ് സേനയിൽ നിന്നു വിരമിച്ചശേഷവും മരണപ്പെടുന്നവർക്കു മരണാനന്തര ബഹുമതിയായ ഫൂണറൽ പരേഡ് കൊടുക്കുന്നതിന് ഉത്തരവിറക്കി. PHQ Cir.No. 12/2012.
- ശബരിമലയിലും പമ്പയിലും പുതിയ മെസ് ഹാളുകൾ നിർമിക്കുന്നതിനു തീരുമാനിച്ചു.
29.
കേരള പോലീസ് വെൽഫെയർ ബ്യൂറോ രൂപീകരിച്ചു. ജില്ലാതലത്തിലും വെൽഫെയർ ബ്യൂറോ ആരംഭിച്ചു.
- തിരുവനന്തപുരത്ത് ഡ്യൂട്ടിക്കെത്തുന്ന പോലീസുദ്യോഗസ്ഥർക്കു താമസിക്കുന്നതിനായി പോലീസ് ട്രെയിനിങ് കോളജിൽ 10 രൂപാ നിരക്കിൽ ഡോർമെറ്ററി തുടങ്ങാൻ തീരുമാനിച്ചു. G.O (rt) No. 2424/2011/Home did 16.08.2011.
- പോലീസ് ഡ്രൈവർമാരുടെ നിയമനം പിഎസ്സി വഴി ആക്കുകയും ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുകയും ചെയ്തു.
- ആർആർഎഫിന്റെ ഒഴിവുകൾ പൂർണമായും നികത്തുകയും സേനാംഗങ്ങളുടെ സൗകര്യാർഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി മൂന്നു വിങ്ങുകളായി തിരിച്ചു.
- ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്കു ഡ്യൂട്ടി സമയം 10 ദിവസമായി നിജപ്പെടുത്തി,
- റെയിൽവേ പോലീസ് വിഭാഗത്തിൽ 220 അധിക തസ്തികകൾ അനുവദിച്ചു.
- പരിശീലന കാലയളവിൽ യൂണിഫോം
അലവൻസ് 1500 രൂപ അനുവദിച്ചു.
- ലീവ് ട്രാവൽ കൺസഷൻ’ പ്രകാരം എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സർവീസിനിടയിൽ കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുന്നതിനുള്ള സൗകര്യം.
- ഗുരുവായൂരിൽ ടെമ്പിൾ പോലീസ് സ്റ്റേഷൻ
ആരംഭിച്ചു 38. ഗുരുവായൂരിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസു
ദ്യോഗസ്ഥർക്കു സൗജന്യ മെസ് അനുവദിച്ചു.
- പോലീസുദ്യോഗസ്ഥർക്കു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി, G.0 (ms) No. 20/2014 Home)
- വിരമിക്കുന്ന ദിവസം തന്നെ ആനുകൂല്യങ്ങൾ കയ്യിൽ കിട്ടുന്നതിന് ഉത്തരവിറങ്ങി.
- ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച മണിയൻ പിള്ളയുടെ കുടുംബത്തിനു പ്രത്യേക ധനസഹായം അനുവദിച്ചു.
- 27 വർഷം സർവീസ് പൂർത്തിയായവർക്കു നാലാം ഗ്രേഡ് അനുവദിച്ചു.
- 27 വർഷം സർവീസ് പൂർത്തിയായവർക്ക് ഗ്രേഡ് എസ്‌ഐ പ്രമോഷൻ നൽകിക്കൊണ്ട് ഉത്തരവായി.
- പോലീസ് പരിശീലനം നൽകുന്നതിനുവേണ്ടി ആംഡ് ബറ്റാലിയനിൽ പ്രമോഷൻ നൽകിയ തസ്തികകളിൽ റിവർഷൻ സംഭവിക്കാതെ തസ്തികകൾ നിലനിർത്താൻ ഉത്തരവ്.
- സിവിൽ പോലീസ് ഓഫീസർമാർക്കു കേസ് അന്വേഷണ ചുമതല നൽകി ഉത്തരവിറങ്ങി. (Cir. No. 29/2013).
- യൂണിഫോം അലവൻസ് 2750ൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിച്ചു.
47.
നാദാപുരം പാക്കേജിന്റെ ഭാഗമായി കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു.
- കാസർകോട് പാക്കേജിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു.
- പോലീസിനെതിരെയുള്ള അക്രമങ്ങൾക്കു നിയമനടപടികളും നഷ്ടപരിഹാരവും.
- പോലീസ് സ്റ്റഡീസിനും ഫോറൻസിക് സയൻസിനുമായി സർവകലാശാല ആരംഭിച്ചു.
51.
പോലീസിലെ തസ്തികകളിൽ വാർഷിക റിക്രൂട്ട്‌മെന്റ് നടത്തുവാൻ നടപടികൾ ആരംഭിച്ചു.
- ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് 150 പോലീസുദ്യോഗസ്ഥരെ ഉൾപ്പെടുത്തി ദുരന്ത നിവാരണ സേന ആരംഭിച്ചു.
- പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി സംസ്ഥാന വ്യവസായ
സുരക്ഷാസേന ആരംഭിച്ചു.
- ജില്ലാ സൈബർ സെല്ലുകളിലേക്ക് 133 അധിക തസ്തികകൾ സൃഷ്ടിച്ചു.
- എല്ലാ പോലീസുദ്യോഗസ്ഥർക്കും സ്‌പെഷ്യൽ യൂണിറ്റുകളിൽ പ്രവർത്തിയെ ടുക്കാനുള്ള അവസരം.
- പോലീസുദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്ന തിനായി ആരോഗ്യവകുപ്പിന്റെ സഹക രണത്തോടെ ടവമുല (Systamatic Assessment of Police Personal) moslan
- പോലീസുദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിഹരിക്കാൻ ജില്ലതലത്തിൽ എസ്പിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തുവാൻ തീരുമാനിച്ചു.
58.
കേസന്വേഷണം വേഗത്തിലും കുറ്റമറ്റ രീതിയിലും നടത്താൻ ലക്ഷ്യമിട്ടു സംസ്ഥാന ത്തെ എല്ലാ ജില്ലകളിലും ജില്ലാ കം ബ്രാഞ്ചുകൾ ആരംഭിച്ചു.
59.
പോലീസ് സേനയ്ക്ക് 47.5 കോടി രൂപ ചെലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങി. ഇതിൽ 225 വാഹനങ്ങൾ മാവോയിസ്റ്റ് സാന്നിധ്യ മേഖലയ്ക്ക് നൽകും. ഇതിനുവേണ്ടി 23.75 കോടി രൂപ അനുവദിച്ചു.
60.
പത്താം ശമ്പള പരിഷ്‌ക്കരണത്തിൽ പോലീസിനു പ്രത്യേക പരിഗണനയും അർഹമായ അംഗീകാരവും നേടിയെടുത്തു. അടിസ്ഥാന ശമ്പളത്തിലും അലവൻസുകളിലും വർദ്ധനവ്.
61.
ദീർഘകാലമായി നിലനിന്നിരുന്ന ഏർ ബറ്റാലിയൻ സീനിയോറിറ്റി തർക്കം രമ്യമായി പരിഹരിക്കുകയും 7300 പേർക്ക് സ്ഥാനക്കയറ്റം നൽകുവാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.