അതിഥികൾക്ക് പാലും പഴവും വാങ്ങി നൽകണം; ജനമൈത്രി നോക്കണം; ഓപ്പറേഷൻ ഹോപ്പുമായി കുട്ടികളെ പഠിപ്പിക്കാൻ ഓടണം; അന്യസംസ്ഥാനക്കാരന്റെ തല്ലും കൊണ്ട് ആശുപത്രിയിൽ കിടക്കുന്ന നാലും മൂന്നും ഏഴു പൊലീസുകാരുള്ള സ്റ്റേഷനിലും പതിനേഴ് കൂട്ടം പണി; ഐപിഎസ് തൊപ്പി തലയിൽ കയറിയ ഉന്നതന്മാരുടെ മണ്ടൻ പരിഷ്‌കാരത്തിൽ കൈകാലിട്ടടിച്ച് കേരള പൊലീസ്

ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

കൊച്ചി: ജനമൈത്രി നോക്കണം.. കുട്ടികൾ പഠിക്കുന്നുണ്ടോ എന്ന് വീട്ടിൽ ചെന്ന് ചോദ്യം ചോദിച്ച് ഉറപ്പാക്കണം.. ഇതിനിടെ അതിഥി തൊഴിലാളികൾക്ക് പാലും പഴവും കൊടുക്കണം. സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും, കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നും പറയുന്ന ഗുണ്ടയെ ചെറുതായൊന്നു നുള്ളി നോവിക്കുക പോലും ചെയ്യരുത്.. എല്ലാം കഴിഞ്ഞ് സ്‌റ്റേഷനിലൊന്നു നടുനിവർത്താമെന്നു കരുതരുത്… രാത്രിയിൽ കള്ളടിച്ച് റോഡിലിറങ്ങുന്നവരെ മുതൽ മന്ത്രിയുടെ അമ്മാവനെ വരെ പരിശോധിക്കാനിറങ്ങി കേൾക്കുന്ന തെറി വേറെ. ഇതിനെല്ലാം പുറമെയാണ് കേസുകൾ തീർക്കാത്തതിനും, പെറ്റി പിടിക്കാത്തതിനുമുള്ള ഉന്നതന്മാരുടെ തെറി..!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആവശ്യത്തിന് ആളില്ലാതെ വീർപ്പ് മുട്ടുന്ന കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ മണ്ടൻ പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ഐ.പി.എസ് തൊപ്പി വച്ച ഉന്നതന്മാർ. മുപ്പത് പൊലീസുകാർ തികച്ചില്ലാത്ത പൊലീസ് സ്റ്റേഷനിൽ പോലും മുപ്പതിനായിരം ജോലിയാണ് ഓരോ പൊലീസുകാർക്കും നൽകിയിരിക്കുന്നത്. ജനമൈത്രി പൊലീസ് പദ്ധതി ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാന പാലനവും കുറ്റാന്വേഷണവും അല്ലാത്ത മേഖലകളിലേയ്ക്കു കൂടി പൊലീസിനെ തിരിച്ചു വിടാമെന്ന ബുദ്ധി കേരള പൊലീസിലെ ഏതോ ഐപിഎസ് ബുദ്ധിയ്ക്കു വർഷങ്ങൾക്കു മുൻപ് തോന്നിയതാണ്. ഇതിന്റെ ഫലമാണ് ഇന്ന് കേരള പൊലീസ് അനുഭവിക്കുന്നത്.

കുറ്റാന്വേഷണവും ക്രമസമാധാന പാലനവുമല്ലാതെ ഇന്ന് പത്താംക്ലാസ് തോറ്റ കുട്ടികളെ പഠിപ്പിക്കുന്ന ഓപ്പറേഷൻ ഹോപ്പ്, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള മാലിന്യ സംസ്‌കരണ പദ്ധതി, ഇത് കൂടാതെയാണ് എസ്.പി.സി അടക്കമുള്ള ഒരു പിടി പദ്ധതികൾ. പല പൊലീസ് സ്‌റ്റേഷനുകളിലും അൻപതിൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുക. എട്ടു മണിക്കൂറാണ് ഡ്യൂട്ടിയെന്നാണ് വയ്‌പ്പെങ്കിലും എട്ടും പത്തും പന്ത്രണ്ടും മുതൽ 24 മണിക്കൂർ വരെ ഡ്യൂട്ടി നീണ്ട് പോകുന്നത് പൊലീസ് സ്റ്റേഷനുകളിലെ പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അതിഥി തൊഴിലാളികളുടെ ക്ഷേമം കൂടി അന്വേഷിക്കാൻ പൊലീസിനെ നിയോഗിച്ചിരിക്കുന്നത്.

സംസ്ഥാനത്തെത്തിയിരിക്കുന്ന അതിഥി തൊഴിലാളികളിൽ ഒരു ന്യൂനപക്ഷമെങ്കിലും ക്രിമിനൽ സ്വഭാവമുള്ളവരാണ്. ക്രിമിനൽ സ്വഭാവമുള്ള ഇത്തരക്കാരെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടി തന്നെയെടുക്കണം. അതിനു പകരം ഈ സംഘങ്ങൾക്ക് പാലും പഴവും വാങ്ങി നൽകുന്ന പൊലീസ് ഉന്നതരുടെ നിലപാട് അക്ഷരാർത്ഥത്തിൽ പൊലീസ് സേനയോടുള്ള ഭയവും, നിയമവാഴ്ചയോടുള്ള താല്പര്യവും തന്നെ ഇവർക്ക് ഇല്ലാതാക്കുന്നതാണ്. ഇത് മനസിലാക്കാതെയാണ് കേരള പൊലീസിലെ ചില ഉന്നതന്മാരുടെ ഇപ്പോഴത്തെ ഇടപെടലുകൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.