സർവീസിൽ നിന്നും വിരമിക്കുന്ന 43 പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെയും  കേരള പോലീസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി 

കോട്ടയം: മെയ് 31 ന് സർവീസിൽ നിന്നും  വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇദ്ദേഹം ഉപഹാസ സമർപ്പണം നടത്തി. കോട്ടയം ഡിവൈഎസ്പി അരുൺ കെ.എസ്., പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ  സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് എ.എസ് അൻസൽ, കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻ്റ്  അജിത്ത് ടി ചിറയിൽ ,കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എറണാകുളം ബോർഡ് മെമ്പർ എ.കെ പ്രവീൺകുമാർ , കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മാത്യു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.  കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി  പ്രസിഡണ്ട്  അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിന് കേരള പോലീസ് ഓഫീസേഴ്‌സ് ജില്ലാ സെക്രട്ടറി സലിംകുമാർ കെ.സി സ്വാഗതവും കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനൂപ് അപ്പുകുട്ടൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles