കേരളത്തിൽ വേനൽ മഴ കുറവ് ;971.6 മില്ലീമീറ്റർ മാത്രം ;കോട്ടയത്തും ഇടുക്കിയിലും കൂടുതൽ മഴ

തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ 26% കുറവ്.പ്രീമൺസൂൺ സീസൺ അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാത്ത് ഈ വർഷം വേനൽമഴ പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ല.

Advertisements

മാർച്ച് ഒന്നു മുതൽ മേയ് 21 വരെ ലഭിച്ചത് 199.5 മില്ലീമീറ്റർ മഴ മാത്രം. ലഭിക്കേണ്ടതിനേക്കാൾ 26% കുറവ്. 2022 ൽ ലഭിച്ചത് 971.6 മില്ലീമീറ്റർ .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇത്തവണ നല്ല വേനൽ മഴ ലഭിച്ചു. ഇടുക്കിയിൽ 364.7 മിമീ മഴയും കോട്ടയത്ത് 349.7 മിമീ മഴയും. ഇരു ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ യഥാക്രമം 5 % , 4% വീതം മഴ കൂടുതൽ ലഭിച്ചു.

ഇന്നു രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ കോട്ടയം ജില്ലയിൽ ഭേദപ്പെട്ട മഴ ലഭിച്ചു

കാഞ്ഞിരപ്പള്ളി : 21.8 മിമീ
കോട്ടയം: 20.8
വൈക്കം: 5.2
കുമരകം: 5.1

നല്ല മഴയെ തുടർന്ന് ജില്ലയിൽ ഇന്ന് ചൂടിന് നേരിയ ശമനത്തിനു സാധ്യത.

ജില്ലയിലെ വിവികേന്ദ്രങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില

കോട്ടയം: 33.6 ഡിഗ്രി സെൽഷ്യസ്
കുമരകം: 36.4
പൂഞ്ഞാർ : 33.9

Hot Topics

Related Articles