തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും വിലക്കയറ്റവും കൊണ്ട് ദുർഭരണം നടത്തിയ എൽ.ഡി.എഫ്. സർക്കാരിനെതിരേ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ് അസോസിയേഷ( കെ.എസ്.എസ്.പി.എ) ൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് മേഖലാ ജാഥകൾനടത്തുവാൻ തീരുമാനിച്ചു. മാർച്ച് 9 ന് ആരംഭിച്ച് 13 ന് അവസാനിക്കുന്ന മേഖലാ ജാഥകൾ സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധൻ, ജനറൽ സെക്രട്ടറി ടി.എസ് . സലിം, ട്രഷറർ കെ.വി. മുരളി എന്നിവർ നയിക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന 3 മേഖല ജാഥകൾ കാസർകോട്, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കും. അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ച് അഴിമതിയും ധൂർത്തും നടത്തുന്ന എൽ.ഡി.എഫ് ഭരണത്തിനെതിരേയുള്ള ജനകീയ പ്രതിഷേധമാണ് ഈ മേഖലാ ജാഥകളെന്ന് സംസ്ഥാന ഭാരവാഹിളുടെ യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ടി.എസ്. സലിം ഇതു സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ സംസ്ഥാന ട്രഷറർ കെ.വി മുരളി, സംസ്ഥാന ഭാരവാഹികളായ ടി.വിനയദാസ് , വി. എ. ലത്തീഫ്, ടി.വി.ഗംഗാധരൻഎസ്. മധുസൂദനൻ പിള്ള, ജോർജ് പി. ഏബ്രഹാം, എസ്. സുകുമാരൻ നായർ, കെ.സി വരദരാജൻ പിള്ള, ടി. വനജ , എൻ. ഹരിദാസ്, ടി.എം. കുഞ്ഞുമൊയ്തീൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ജെ. രാജേന്ദ്രകുമാർ നന്ദി 26 ന് ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗം പ്രക്ഷോഭ പരിപാടികൾക്ക് അന്തിമരൂപം നൽകും.