നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് : സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകി.

Advertisements

അതിനിടെ, കേരള പൊലീസ് കലിംഗ യൂണിവേഴ്സിറ്റിയിലെത്തി. സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ കലിംഗ യൂണിവേഴ്സിറ്റി ജീവനക്കാരിൽ നിന്ന് പൊലീസ് ശേഖരിക്കും. വിഷയത്തില്‍ കായംകുളം പൊലീസും ഉടൻ കേസെടുക്കും. വ്യാജരേഖ ചമയ്ക്കൽ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിഖിൽ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്നായിരുന്നു സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തൽ. വ്യാജസര്‍ട്ടിഫിക്കേറ്റ് വിവാദത്തില്‍ ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും കലിംഗ സർവകലാശാല വ്യക്തമാക്കിയിരുന്നു.

നേരത്തെയും സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇറങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും പരാതി നല്‍കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. കേരളത്തിൽ നേരിട്ടോ അല്ലാതെയോ സര്‍വകലാശാലക്ക് പഠനകേന്ദ്രങ്ങളില്ല.

Hot Topics

Related Articles