കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന ഉന്നതാധികാര സമിതി ഇന്ന് കോട്ടയത്ത് ചേരും. രാവിലെ 10.30 ന് ചെയർമാൻ ശ്രീ.പി.ജെ.ജോസഫ് ന്റെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്.
Advertisements
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന ഉന്നതാധികാര സമിതി യോഗം ആനുകാലിക രാഷ്ട്രീയ സ്ഥിതിഗതികളും സംഘടനാ കാര്യങ്ങളും ചർച്ച ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് , ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എമാരായ തോമസ് ഉണ്ണിയാടൻ, ഷിബു തെക്കുംപുറം,വർഗീസ് മാമ്മൻ,റെജി ചെറിയാൻ, വിനു ജോബ് എന്നിവർക്ക് യോഗത്തിൽ വച്ച് സ്വീകരണം നൽകും. കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അന്തരിച്ച ടി.യു കുരുവിളയ്ക്കും ഇതര നേതാക്കന്മാർക്കും യോഗം ആദരാജ്ഞലികൾ അർപ്പിക്കും.


