കോട്ടയം :മോദി വിരുദ്ധ മുന്നണി ഉണ്ടാക്കാനുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ശ്രമം നടപ്പാകില്ല എന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ പറഞ്ഞു. ബിജെപി കോട്ടയം പാർലമെന്റ് മണ്ഡലം വിശാൽ ജന സഭ പരുപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വികസനത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ വാരി കോരി കൊടുക്കുകയാണെന്നും, കിട്ടുന്നതെല്ലാം വാങ്ങി സ്വന്തം പേരിൽ ആക്കുന്നതാണ് കേരളത്തിലെ സർക്കാരിന്റെ പണി എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് കുര്യൻ,സംസ്ഥാന വക്താവ് അഡ്വ ടി പി സിന്ധുമോൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി ബിജുകുമാർ , എസ് രതീഷ്, മേഖല ഉപാധ്യക്ഷൻമാരായ എം.എൻ മധു , ടി.എൻ ഹരികുമാർ , സംസ്ഥാന സമിതി അംഗങ്ങൾ ആയ പ്രഫ. ബി വിജയകുമാർ, കെ ഗുപ്തൻ , എൻ.കെ ശശികുമാർ , ജില്ലാ ഭാരവാഹികൾ ആയ കെ.പി ഭുവനേശ്, എം.ആർ അനിൽകുമാർ ,സിന്ധു കോതശ്ശേരി, സോബിൻ ലാൽ, വിനൂബ് വിശ്വം, ലേഖ അശോകൻ , ശ്രീജിത്ത് കൃഷ്ണൻ , ഡോ. ലിജി വിജയകുമാർ വിഷ്ണു വഞ്ചിമല, ജയപ്രകാശ് വാകത്താനം, ടി.വി. മിത്രലാൽ എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.