പെൻഷൻ പരിഷ്കരണ കമ്മീഷൻ പുന:സംഘടിപ്പിക്കണം കെ.എസ്.എസ്.പി.എ

തിരുവനന്തപുരം: പെൻഷനും ശമ്പളവും പരിഷ്‌ക്കരിക്കേണ്ട കമ്മീഷൻ്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഉടനടി സർവീസ് പെൻഷനും ശമ്പളവും പരിഷ്ക്കരിക്കുവാൻ കമ്മീഷനെ പുന:സംഘടിപ്പിക്കണമെന്ന് കെ. എസ്. എസ്.പി.എ. സംസ്ഥാന ഭാരവാഹികളുടെ യോഗം മുഖ്യമന്ത്രിയോടാ വശ്യപ്പെട്ടു. ബഡ്ജറ്റ് നിർദ്ദേശത്തിലുള്ള മെഡിസെപ്പ് രണ്ടാംഘട്ടം അപാകത പരിഹരിക്കുവാനും 2026 ജനുവരിയിലെ ക്ഷാമാശ്വാസം കുടിശിക കൂടാതെ നൽകുവാനും സത്വര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് എം.പി.വേലായുധൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റ്റി.എസ്. സലിം ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ സംസ്ഥാന ട്രഷറർ കെ.വി. മുരളി, ഭാരവാഹികളായ സി. ബാലൻ, ടി. വിനയദാസ്, ടി.വി. ഗംഗാധരൻ , ടി. എം. കുഞ്ഞുമൊയ്തിൻ, കെ.സി.വരദരാജൻപിള്ള, ജോർജ് പി. ഏബ്രഹാം , തെങ്ങുംകോട് ശശി, എം സുജയ്, കോട്ടത്തല മോഹനൻ,ജെ. രാജേന്ദ്രകുമാർ, സി.വി. ഗോപി, ബി.ബാബുരാജ്, പി.സി.സുരേന്ദ്രൻ, എൻ.ഹരിദാസൻ മാസ്റ്റർ,ടി.വനജ, എം. വാസന്തി എന്നിവർ പ്രസംഗിച്ചു .

Advertisements

Hot Topics

Related Articles