കേരളത്തിന് പഞ്ചാബിന്റെ സമനിലക്കുരുക്ക് ; സന്തോഷ് ട്രോഫിയിൽ നിന്ന് കേരളം പുറത്ത് 

ന്യൂഡൽഹി : സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. 

 നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം ഫൈനല്‍ റൗണ്ടില്‍ പുറത്തായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെമി ഫൈനല്‍ പ്രവേശത്തിന് വിജയം അനിവാര്യമായ കേരളത്തെ പഞ്ചാബ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഗോളടിച്ചു. 

മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചിട്ടും കേരളത്തിന് വിജയം നേടാനായില്ല. ഇതോടെ എ ഗ്രൂപ്പില്‍ നിന്ന് പഞ്ചാബും കര്‍ണാടകയും സെമിയിലേക്ക് മുന്നേറി.

Hot Topics

Related Articles