കോട്ടയം : ഡി എ ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണ്. ഡി എ കുടിശ്ശിക അരിയർഉൾപ്പടെ അനുവദിക്കുക.
പതിനൊന്നാം ശമ്പളപരിഷ്കരണത്തിലെ 1.38% അധിക ശമ്പള വർധനയും, നൈറ്റ് ഷിഫ്റ്റ് അലവൻസുംഅരിയർ ഉൾപ്പടെ അനുവദിക്കുക.
പേ റിവിഷൻ കുടിശ്ശിക അനുവദിക്കുക.
കെ ഡബ്യു എ യുടെ ഭൂമി കൈമാറ്റം റദ്ദ് ചെയ്യുക. തുടങ്ങി ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ ഉൾപ്പെടുത്തി സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കിൾ ഓഫീസ് അങ്കണത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ഗിരീഷ് ജി നായരുടെ അധ്യക്ഷതയിൽ കൂടിയ ധർണ്ണ കോട്ടയം മുൻസിപ്പൽ ചെയർമാൻ എം.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ ട്രഷറർ സുരേഷ് ജേക്കബ് സ്വാഗതം ആശംസിച്ചു.
മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ആർ ദാസ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അനൂപ് കുമാര്‍ എം ജി, ജില്ലാ സെക്രട്ടറി സലിൻ ജേക്കബ് , സംസ്ഥാന കമ്മിറ്റി അംഗം ശൈലേന്ദ്രകുമാർ , സംസ്ഥാന കൗൺസിലർ നസറുദ്ദീൻ വി എച്ച് എന്നിവർ സംസാരിച്ചു . ജില്ലാ ജോ: സെക്രട്ടറി പ്രദീപ് എസ് നായർ കൃതജ്ഞ പറഞ്ഞു


