കോട്ടയം: കളരിപ്പയറ്റിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ആചാര്യ കെ .ജി .മുരളീധര ഗുരുക്കളുടെ
സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഗുരുകടാക്ഷ പുരസ്കാരം സത്യനാരായണൻ ഗുരുക്കൾക്ക് സമ്മാനിക്കും.
മൂന്നു പതിറ്റാണ്ടുകളായി കളരിപ്പയറ്റ് എന്ന ആയോധനകലക്ക് നൽകിയ ത്യാഗോജ്വലമായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് ജ്യൂറി ചെയർമാൻ ഡോക്ടർ ഫിലിപ്പ് ജോൺ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടക്കൻ സമ്പ്രദായം കളരിപ്പയറ്റിന്റെ സൃഷ്ടാവ് എന്നറിയപ്പെട്ടിരുന്ന സി വി നാരായണൻ ഗുരുക്കളുടെ ചെറുമകനും തിരുവനന്തപുരം സി.വി.ൻ കളരിയുടെ ഗുരുക്കളുമായ ജി സത്യ നാരായണൻ ഗുരുക്കൾ
കളരിപ്പയറ്റിനും കളരി മർമ്മ ചികിത്സയ്ക്കും നൽകിയ സംഭാവനകൾ ചെറുതല്ല.
ലോകമെമ്പാടുമായി പടർന്നുപന്തലിച്ച് ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ സൃഷ്ടിച്ച് രണ്ടു തലമുറയ്ക്ക് കളരിപ്പയറ്റിനെ പരിചയപ്പെടുത്തിയ യെശ:ശരീരനായ കെ.ജി.മുരളീധര ഗുരുക്കളുടെ രണ്ടാം ചരമവാർഷിക ദിനാഘോഷങ്ങളോടനുബന്ധിച്ച്
ഒക്ടോബർ 26 ന് പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് സംസ്ഥാന സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ എം .എസ് . ചന്ദ്രൻ അറിയിച്ചു


