കോട്ടയം പാലായിൽ മേലുദ്യോഗസ്ഥന്റെ തൊഴിൽ പീഡനം:  കെ എസ് ഇ ബി ജീവനക്കാരൻ ആത്ന്മഹത്യക്ക് ശ്രമിച്ചു 

പാലാ:  മരങ്ങാട്ടുപിള്ളി കെ എസ് ഇ ബി സെക്‌ഷൻ ഓസീസിലെ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തനിക്ക് അർഹതപെട്ട സ്ഥലമാറ്റ ഉത്തരവ് ഉണ്ടായിട്ടും ഉത്തരവ് കൈമാറാത്ത പാലാ എക്സിക്യുട്ടീവ് എഞ്ചിനീയർക്കെതീരെ വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ വോയിസ് മെസേജ് ഇട്ട ശേഷമാണ് ജീവനക്കാരനായ ബിജുമോൻ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ പ്രധിക്ഷേധിച്ച് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷന്റെ നേത്യത്വത്തിൽ പാലാ വൈദ്യൂതി ഭവന് മുൻപിൽ ജീവനക്കാർ പ്രധിക്ഷേധ ധർണ്ണ നടത്തി. 

Advertisements

ബിജു മോന്റെ സ്വന്തം നാടായ കുറവിലങ്ങാട്ടേക്ക് സ്ഥലം മാറ്റ ഉത്തരവ് ചീഫ് എൻജീനിയർ പുറത്തിറക്കിയിട്ടും പാലാ എക്സിക്യുട്ടീവ് എൻജിനീയർ ഉത്തരവ് നൽകിയില്ലാ എന്നും ഇതേ ആവിശ്യത്തിനായി ഓഫീസിൽ ചെന്ന് ഉത്തരവ് ആവിശ്യപെട്ടിട്ടും നൽകാൻ തയ്യാറായില്ലാ എന്നും തന്നെ അസഭ്യം പറയുകയും ജാതി പേര് വിളിച്ച് കരണത്ത് അടിക്കുകയും ചെയ്തു എന്ന് ബിജുമോൻ ആരോപിക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരങ്ങാട്ടുപിള്ളി സെക്ഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ താൻ മരിക്കുകയാണ് എന്നും തന്റെ മരണത്തിന്റെ ഉത്തരവാദി എക്സിക്യുട്ടീവ് എഞ്ചിനീയർ ആണ് എന്നും വോയിസ് മെസേജ് ഇട്ട ശേഷമായിരുന്നു ആത്മഹത്യാശ്രമം …… അതേസമയം ബിജുവിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ പ്രതികരിച്ചു. കനത്ത മഴയും പ്രകൃതിക്ഷോഭവും ജില്ലയിൽ ഒറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് സ്ഥലമാറ്റ ഉത്തരവ് നടപ്പിൽ വരുത്താത്തത് എന്നും എക്സിക്യുട്ടീവ് എഞ്ചിനീയർ പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.