കോട്ടയം റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിൽ ഉയർത്തണം: തോമസ് ചാഴികാടൻ എം.പി

കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയപ്പട്ടിക പുന:ക്രമീകരിക്കണമെന്നും എംപി 

Advertisements

പാര്‍ലമെന്റിന്റെ റെയില്‍വേ കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി യോഗം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കണമെന്നും കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നിലവിലെ സമയപ്പട്ടിക പുനഃക്രമീകരിച്ചു ട്രെയിനുകളുടെ യാത്രാ സമയം കുറക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു. റെയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പാര്‍ലമെന്റിന്റെ റെയില്‍വേ മന്ത്രാലയത്തിനായുള്ള കണ്‍സല്‍റ്റേറ്റീവ്കമ്മറ്റി യോഗത്തിലാണ് (Consultative committee for the Ministry for Railways) കമ്മിറ്റിഅംഗം കൂടിയായഎംപി ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചത്. 

കായംകുളം- കോട്ടയം- എറണാകുളം പാതയില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍110- 130കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയില്‍വേ കാറ്ററിംഗ് സര്‍വീസില്‍ കൂടുതല്‍ കേരളാ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ നിലവില്‍ ഉപയോഗത്തില്‍ ഇല്ലാതായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കങ്ങള്‍,പൈതൃക സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും,ഉപകാരപ്രദമാക്കുന്നതിനുമുള്ള പദ്ധതി ആവിഷ്‌ക്കരിക്കണം. കൊച്ചുവേളി,നേമം ടെര്‍മിനലുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കികോട്ടയം പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും,ശബരി പാതയുടെ നിര്‍മ്മാണം ഉടന്‍ പുനര്‍ ആരംഭിക്കണമെന്നും കമ്മറ്റിയില്‍ എം.പി ആവശ്യപ്പെട്ടു. 

നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്‌സ്പ്രസ്സ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തണമെന്നും, ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന കൊച്ചുവേളി-ലോകമാന്യ തിലക് സൂപ്പര്‍ഫാസ്‌റ് എക്‌സ്പ്രസ്സ് പ്രതിദിന സര്‍വീസ് ആക്കണമെന്നും, തിരുവനതപുരം-മംഗലാപുരം റൂട്ടില്‍ പുതിയ സൂപ്പര്‍ഫാസ്‌റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും,ബാംഗ്ലൂര്‍ റൂട്ടിലെ തിരക്ക് പരിഗണിച്ചു പുതിയ ട്രെയിന്‍ ആരംഭിക്കണമെന്നും തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സിനു പുതിയ LHN കോച്ചുകള്‍ അനുവദിക്കണമെന്നും,കോട്ടയം- എറണാകുളം,കോട്ടയം-കൊല്ലം റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ തുടങ്ങണമെന്നും എം.പി കമ്മറ്റിയില്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.